ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...
ഭർത്താവിന്റെ മൃതദേഹത്തിനരികെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. #പാലാ പുത്തൻപള്ളിക്കുന്ന് വാഴയില്‍ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്. ഭർത്താവിന് അന്ത്യചുംബനം നല്‍കിയ ഉടൻ ഷേർലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 15 നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ ) മരിച്ചത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്നു. സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയില്‍ പൂർത്തിയായപ്പോള്‍ അന്ത്യചുംബനം നല്‍കാനാണ് ഷേർലിയെ മൃതദേഹത്തിന് സമീപത്തെത്തിച്ചത്. #Kottayam #palai
#kerala #KottayamNews