മെമ്പർ മാസ്. ബസിൽ കയറ്റുന്നില്ലെന്ന് വിദ്യാർഥികൾ, സ്വകാര്യബസ് തടഞ്ഞ് കുട്ടികളെ കയറ്റി പഞ്ചായത്തംഗം.
സ്കൂളിൽ പോകുന്ന നേരത്തും മടങ്ങി വരുന്ന സമയത്തും വിദ്യാർത്ഥികളുടെ വലിയൊരു പ്രശ്നമാണ് ബസില്‍ കയറിപറ്റുക എന്നത്. മിക്ക ഇടങ്ങളിലും ഇതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് വിദ്യാര്‍ഥികള്‍. കഴിഞ്ഞ ദിവസം കോട്ടയത്തു സ്കൂൾ സമയം ആയിട്ടും കുട്ടികൾ കയറാതെയിരിക്കാന്‍ പല ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുകയായിരുന്നു. കൂട്ടം കൂടി നിന്ന് സങ്കടപ്പെടുന്ന കുട്ടികളെ കണ്ട കോട്ടയം കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ശ്രീ അരവിന്ദ് ശങ്കര്‍ കാര്യം തിരക്കി. വിഷയം മനസിലാക്കിയ മെമ്പര്‍ പിന്നീട് വന്ന പ്രൈവറ്റ് ബസ് തടഞ്ഞ് നിര്‍ത്തി കൂടി നിന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അതേ ബസില്‍ കയറ്റി വിടുകയായിരുന്നു. ഇനിമുതല്‍ കുട്ടികളെ കയറ്റാതെ ഒരു വണ്ടിയും ഇത് വഴി കടന്നു പോകില്ല എന്നും ബസ് ജീവനക്കാരോട് കര്‍ശനമായി അദ്ദേഹം പറയുകയും ചെയ്തു..
ഈ വിഷയത്തില്‍ മെമ്പര്‍ക്ക് ഫുള്‍ സപ്പോര്‍ട്ടുമായി നാട്ടുകാരും കൂടെയുണ്ടായിരുന്നു. ചെറിയ കാര്യമായാലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഇതുപോലൊരു ജനപ്രതിനിധി ഉണ്ടായാല്‍ മതി മെമ്പര്‍ അരവിന്ദ് ശങ്കറിന് ഒരു ബിഗ് സല്യൂട്ട്....❤️🙏