കോട്ടയം പാലായില്‍ കഞ്ചാവ് വേട്ടയ്ക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ച്‌ രക്ഷപ്പെടാൻ ശ്രമം. മൂന്ന് പേര്‍ പിടിയില്‍...


കോട്ടയം പാലാ ആര്‍.വി. ജങ്ഷനില്‍ പരിശോധനയ്ക്കിടെ പോലീസുകാരെ കാറിടിപ്പിച്ചു കടന്നുകളയാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. പ്രതികളില്‍ നിന്ന് അര കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ ഇടിച്ചു പരിക്കേറ്റ പാലാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിലാഷിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പാലാ പൊലീസ് പിടികൂടി. നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, വെങ്ങല്ലൂര്‍ അജ്മല്‍, നെട്ടൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും, പ്രതികള്‍ക്കെതിരെ മുന്‍പും സമാനമായ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി...

Popular posts from this blog

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...