തിരുനക്കര ഉത്സവം മാര്‍ച്ച്‌ 15നു കൊടിയേറും...



തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു മാര്ച്ച്‌ 15നു കൊടിയേറും. രാത്രി ഏഴിനു തന്ത്രി താഴമണ്മഠം കണ്ഠര് മോഹനരുടെ കാര്മികത്വത്തിലാണ് കൊടിയേറ്റ്. തുടര്ന്നു നടക്കുന്ന സമ്മേളനം മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്ഡ് അംഗം കെ. രാജു അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം വിജയരാഘവന്, നാഗസ്വര സംഗീതജ്ഞന് തിരുവിഴ ജയശങ്കര് എന്നിവരെ ചടങ്ങില് ആദരിക്കും.

കോട്ടയം നഗരസഭ അധ്യക്ഷന് എം.പി. സന്തോഷ്കുമാര് സുവനീര് പ്രകാശനം നിര്വഹിക്കും. തുടര്ന്ന് 9.30ന് ആര്.എല്.വി. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കും. 19നു രാവിലെ 10നു ബാലിവധം കഥകളി അരങ്ങിലെത്തും. 20നു രാവിലെ 10നു ലവണാസുര വധം, കിരാതം കഥകളി, 22നു രാത്രി ആറിനു കിഴക്കേഗോപുര നടയിലെ ദേശവിളക്കിനു ഗൗരി പാര്വതി ഭായി ദീപം തെളിക്കും.


23ന് വൈകുന്നേരം നാലിനു തിരുനക്കര പകല്പൂരം. 22 ഗജവീരന്മാര് പൂരത്തില് അണിനിരക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം പകല്പ്പൂരത്തിനു മിഴിവേകും. തുടര്ന്നു തുറവൂര് നാരായണപ്പണിക്കര്, തിരുവന്വണ്ടൂര് അഭിജിത്ത് വാരിയര് എന്നിവരുടെ നേതൃത്വത്തില് നാഗസ്വര കച്ചേരിയും ഉണ്ടായിരിക്കും.24ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. രാത്രി 8.30ന് സമാപനസമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും...

Popular posts from this blog

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...