Posts

മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും.

Image
മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി  ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും. ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റൽ മാസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. മണിമലയിൽ നിന്ന് 500 മീറ്റർ അകലെ കരിക്കാട്ടൂരിലേക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്.  പ്രമുഖ ഡോക്ടേഴ്സ് ഈ ആശുപത്രിയിൽ  സേവനത്തിനെത്തും. യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം , ചാമംപതാൽ ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും. ആശുപത്രിയെത്തുന്നതോടെ അനുബന്ധ സ്ഥാപനങ്ങളും വളരും.ആരോഗ്യമേഖലയിലുണ്ടാവു...

പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ...

Image
പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ. മകളുടെ പേരില്‍ പിരിച്ച പണം തരുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലുവയില്‍ റോഡ് ഗതാഗതം ഏറ്റെടുത്തു കൊണ്ടായിരുന്നു അവര്‍ ആരോപണവുമായി  രംഗത്തെത്തിയത്. തനിക്ക് ആഹാരമൊന്നും കിട്ടുന്നില്ല. മുമ്പ് ഹോം നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആ ജോലിക്ക് ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരണമെന്നാണ് രാജേശ്വരിയുടെ ആവശ്യം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുള്‍ ഇസ്ലാം കൃത്യം നടത്തിയത്. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്... 

കോട്ടയം കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളര്‍ഷിപ്പ്...

Image
കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളര്‍ഷിപ്പ്. മുട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ ഷിപ്പ് ലഭിച്ചത്. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്‌സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്‍റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു. മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്കോട്ട്‌ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ, ആലിസ് ദമ്ബതികളുടെ മകനാണ് ബിബിൻ. 

എരുമേലി കനകപ്പലം - പ്ലാച്ചേരി വനപാതയിൽ ഇനി മാലിന്യം തള്ളിയാൽ പിടി വീഴും, വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ചുമത്തുക ജാമ്യമില്ലാത്ത വകുപ്പ്, വാഹനം പിടിച്ചെടുക്കും...

Image
എരുമേലി - കനകപ്പലം - കരിമ്പിൻതോട് - മുക്കട റോഡിലെ  വനപാതയിൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ താൽക്കാലിക ക്യാമറകൾ സ്ഥാപിച്ചു. വനപാതയിലെ മാലിന്യങ്ങൾ നീക്കിയ ശേഷം ആണ് ക്യാമറ സ്ഥാപിച്ചത്.ഇനിമുതൽ മാലിന്യങ്ങൾ ഇട്ട് പിടിക്കപ്പെട്ടാൽ വന്യ ജീവി സംരക്ഷണ നിയമം ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്നും വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ജെസിബി യും ടിപ്പർ ലോറികളും ഉപയോഗിച്ച് ആണ് വൻ തോതിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കിയത്. ഇവ കരിമ്പിൻതോട് ഭാഗത്ത് വനത്തിൽ കുഴിയിൽ ഇന്നലെ വൈകുന്നേരത്തോടെ മറവ് ചെയ്തു.ആധുനിക രീതിയിൽ ഉള്ള ക്യാമറകൾക്കായി ടെണ്ടർ ചെയ്ത് കരാർ നൽകിയതാണ്. എന്നാൽ കരാറുകാരൻ ഇതുവരെ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ഇപ്പോൾ താൽക്കാലികമായാണ് ക്യാമറ വെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം സ്ഥിരം ക്യാമറകൾ വൈകാതെ സ്ഥാപിക്കാൻ നടപടികളായിട്ടുണ്ട്. അത്യാധുനിക ക്യാമറ സംവിധാനം ആണ് നടപ്പിലാക്കുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു... 

കോട്ടയം തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും...

Image
കോട്ടയം  തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. ബസ് ഉടമ രാജ് മോഹനും, ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ചർച്ചയിലെ ധാരണ പ്രകാരം അടുത്ത മൂന്ന് മാസം റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാർക്ക് ഡ്യൂട്ടി നൽകുവാനാണ് തീരുമാനം. തൊഴിലാളികളിൽ ആരോടും പക്ഷഭേദം കാണിക്കുന്നില്ല എന്നും നിലവിൽ കളക്ഷൻ കുറവുള്ള ബസ്സുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും അതുകൊണ്ട് തന്നെ എല്ലാ ബസ്സിലെ ജീവനക്കാരും മാറി മാറി എല്ലാ ബസുകളിലും ജോലി ചെയ്യണമെന്നും ഉള്ള വ്യവസ്ഥയിലാണ് തീരുമാനമായത്. നാലു മാസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച ചെയ്ത് നിബന്ധനകൾ ഒന്നുകൂടി തീർച്ച വരുത്തുന്നതാണ് എന്ന് ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും ചർച്ച ശേഷം പ്രതികരിച്ചു...

കോട്ടയം തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു...

Image
കോട്ടയം തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. സിഐടിയു നേതാക്കൾ സ്ഥലത്തെത്തി സമരം പിൻവലിക്കുകയാണെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ കൊടിതോരണങ്ങൾ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തത്. ബസ് തിരുവാർപ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു. അടുത്തദിവസം തന്നെ വിഷയം വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ബസുടമ രാജ്മോഹൻ പറഞ്ഞു. അതിനിടെ, തൊഴിൽ മന്ത്രി ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കൾ പറയുന്നു. ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നതു വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസ് സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെയും ബസ് ഉടമയെയും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞിരുന്നു. ഇന്ന് ര...

ഭരണം കയ്യിലുണ്ടന്ന തിണ്ണമിടുക്ക് ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്.

Image
കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനം. ബസുടമ  രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത...