മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും.


മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി  ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും. ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റൽ മാസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കും.
മണിമലയിൽ നിന്ന് 500 മീറ്റർ അകലെ കരിക്കാട്ടൂരിലേക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്.
 പ്രമുഖ ഡോക്ടേഴ്സ് ഈ ആശുപത്രിയിൽ  സേവനത്തിനെത്തും. യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം ,
ചാമംപതാൽ ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും.
ആശുപത്രിയെത്തുന്നതോടെ അനുബന്ധ സ്ഥാപനങ്ങളും വളരും.ആരോഗ്യമേഖലയിലുണ്ടാവുന്ന വളർച്ച മണിമലയുടെ സമഗ്ര പുരോഗതിക്ക് കാരണമാവും. അപകടങ്ങൾ പതിവായ ഹൈവേ മേഖലയിൽ വേഗത്തിൽ ചികിത്സയെത്തിക്കാൻ കഴിയുന്നതിലൂടെ അനേകം രോഗികളെ തിരികെ സാധാരണ ജീവിതത്തിലേക്ക് യെത്തിക്കാൻ കഴിയും.35 കിലോമീറ്ററിലധികം മികച്ച ചികിത്സക്കായി യാത്ര ചെയ്യേണ്ട കാലത്തു നിന്ന് കൈയെത്തും ദൂരത്ത് കുറഞ്ഞ ചിലവിൻ അന്തർദേശീയ നിലവാരമുള്ള ചികിത്സ ലഭ്യമാകുന്ന സൗഭാഗ്യത്തിലേക്ക്  മണിമല വളരുകയാണ്... 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...