കോട്ടയത്ത് നിന്ന് ഒരു നഴ്സിംഗ് സയന്റിസ്റ്റ്. വിദേശ സർവകലാശാലകളിൽ തിളങ്ങി മലയാളി നഴ്സ്...
നഴ്സിങ്ങിൽ നിന്ന് എഐ ഗവേഷണത്തിലേക്ക്. ആഭിമാനമായി മലയാളി #നഴ്സ്. നഴ്സിങ്ങിലൂടെ ഗവേഷണ വാതിൽ തുറന്ന ടീനു സേവ്യര്‍ എന്ന നഴ്സിന്‍റെ കരിയര്‍ കഥ നഴ്സുമാര്‍ക്ക് പ്രചോദനമാവുകയാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ പഠനം, രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് പഠിക്കാമെന്ന ആഗ്രഹത്തിൽ അവിടെനിന്നുതന്നെ എംഎസ്‌സിയും നഴ്സിങ്ങിൽ നേടി. തുടർന്ന് എയിംസിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ഹോസ്പിറ്റൽ ഡിജിറ്റൈസേഷൻ വരുന്നത്. ആശുപത്രിയിലെ വിവിധതരം ഡേറ്റ ഡിജിറ്റലാക്കാനുള്ള പ്രത്യേക ടീമിലേക്ക് നഴ്സിങ് ഇൻഫർമാറ്റിക്സ് സ്പെഷലിസ്റ്റായി അപേക്ഷ നൽകി. പിന്നീട് യുകെയിൽ എത്തി.
ഗവേഷണതാൽപര്യം ടീനുവിനെ കേംബ്രിജ് സർവകലാശാലയിലെ ക്ലിനിക്കൽ റിസർച് കോഓർഡിനേറ്ററാക്കി. തുടർന്ന് യുഎസിൽ സിൻസിനാറ്റി സർവകലാശാലയിൽ നഴ്സിങ് ഇൻഫർമാറ്റിക്സിൽ പിഎച്ച്ഡിയും ഫ്ലോറിഡ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പും നേടി. എഐയും ഡിജിറ്റൽ ഹെൽത്തും കേന്ദ്രീകരിച്ച ഗവേഷണങ്ങൾക്ക് വിവിധ ഗ്രാന്റുകൾ നേടി. വെർജീനിയയിലെ ജോർജ് മേസൻ യൂണിവേഴ്സിറ്റിയിൽ നഴ്സിങ് എഐ മേഖലയിൽ ഗവേഷകയും അസി. പ്രഫസറുമാണ് ഇപ്പോൾ ടീനു. #kerala #nurses #kottayam #malayalipoliyalle