പാലക്കാട് വന്‍ ലഹരിവേട്ട. ഒരു കോടിയുടെ ലഹരിയുമായി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ...
#പാലക്കാട് വൻ ലഹരിവേട്ട. ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ. പാലക്കാട് #ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. #കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും പിടിച്ചെടുത്തു.
ഓണക്കാലത്തെ പ്രത്യേക വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിൽ വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരി കേരളത്തിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും ഇവർക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്നും പൊലീസ് അറിയിച്ചു. #Palakkad #DrugBust #MDMA #KeralaPolice #Kottayam #kerala