വൈക്കം മുന്‍ എംഎല്‍എയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍...
വൈക്കം മുന്‍ എംഎല്‍എയും സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെച്ച വികസിത കേരളം എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബിജെപിയിലെത്തിയത്.
40 വർഷമായി സിപിഐയില്‍ പ്രവർത്തിക്കുന്നയാളാണ് താനെന്ന് കെ. അജിത് പറഞ്ഞു. സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പെട്ടന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപിയുടെ ഭാഗമായത്. ദളിത് വിഭാഗങ്ങള്‍ക്ക് ഏറ്റവും സഹായം നല്‍കുന്നത് ബിജെപിയാണ്. ഭരണ- പ്രതിപക്ഷ പാർട്ടികള്‍ വൈക്കം ജനങ്ങളെ അവഗണിച്ചു. വൈക്കം മാറണമെങ്കില്‍ ബി ജെ പിയും കേന്ദ്രസർക്കാറും വിചാരിക്കണം. വൈക്കം പുതുയുഗ മാറ്റത്തിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു...