ഇൻസ്റ്റഗ്രാം ചതിച്ചു!!ആവശ്യപ്പെടാതെതന്നെ പാസ്‌വേഡ് റീസെറ്റ് മെയിലുകള്‍,1.75 കോടിപ്പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്, യൂസര്‍നെയിം, മേല്‍വിലാസം, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നു? ഹാക്കര്‍മാര്‍ ഈ വിവരങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാല്‍വെയര്‍ ബൈറ്റ് മുന്നറിയിപ്പ്, പ്രതികരിക്കാതെ മെറ്റ...
സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇൻസ്റ്റഗ്രാമില്‍നിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്ബനിയായ മാല്‍വെയർ ബൈറ്റ്സാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കള്‍ തങ്ങള്‍ ആവശ്യപ്പെടാതെതന്നെ പാസ്‌വേഡ് റീസെറ്റ് ഇമെയിലുകള്‍ ലഭിക്കുന്നതായും റിപ്പോർട്ട്. തുടക്കത്തില്‍ ഇത് ഒരു താല്‍ക്കാലിക സാങ്കേതിക തകരാറാകാമെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍. എന്നാല്‍ മാല്‍വെയർ പുറത്തുവിട്ട റിപ്പോർട്ട് ഗൗരവമേറിയ ആശങ്കകള്‍ ഉയർത്തുകയാണ്.
ചോർന്ന വിവരങ്ങള്‍ ഡാർക്ക് വെബില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചോർന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകളിലേക്ക് കടന്നുകയറുന്നത്. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്ബനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല. യൂസർനെയിം, മേല്‍വിലാസം, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്ബർ അടക്കമുള്ള വിവരങ്ങള്‍ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങള്‍ക്കായി ഹാക്കർമാർ ഈ വിവരങ്ങള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാല്‍വെയർ ബൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
ഒരേസമയം നിരവധി ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് റീസെറ്റ് ഇമെയിലുകള്‍ ലഭിക്കുന്നതായി സ്ഥിരീകരിച്ചതോടെ, സ്വയം റീസെറ്റ് ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അത്തരം ഇമെയിലുകളിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ധർ ശക്തമായി മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ ലോഗിൻ വിവരങ്ങള്‍ സൈബർ ആക്രമികള്‍ക്ക് കൈമാറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സംശയാസ്പദമായ പാസ്‌വേഡ് റീസെറ്റ് അഭ്യർത്ഥന ലഭിച്ചതായി തോന്നുന്നവർ ഉടൻ തന്നെ അക്കൗണ്ട് സുരക്ഷ ശക്തമാക്കണമെന്നും നിർദേശം. ഇതിനായി ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുകയോ പാസ്‌വേഡ് മാറ്റുകയോ ചെയ്യാം.
ഇൻസ്റ്റാഗ്രാമില്‍ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എങ്ങനെ പ്രവർത്തനക്ഷമമാക്കാം:
Go to Profile > Menu (☰) > Accounts Center > Password and security > Two-factor authentication, എന്ന ക്രമത്തില്‍ പ്രവേശിക്കുക. തുടർന്ന് അക്കൗണ്ട് തിരഞ്ഞെടുക്കുക, സുരക്ഷാ മാർഗം (Authenticator app or SMS/WhatsApp), തെരഞ്ഞെടുക്കുക, സ്ക്രീനില്‍ കാണുന്ന നിർദേശങ്ങള്‍ പാലിക്കുക
ഇൻസ്റ്റാഗ്രാം പാസ്‌വേഡ് കൈമാറി മാറ്റാൻ:
Profile > Menu (☰) > Settings & Privacy > Accounts Center > Password and Security > Change Password എന്ന വഴിയിലൂടെ പോയി നിലവിലെ പാസ്‌വേഡ് നല്‍കുകയും പുതിയ പാസ്‌വേഡ് സജ്ജമാക്കുകയും ചെയ്യാം...