ജിദ്ദ – കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന്‍റെ ടയറുകൾ പൊട്ടി. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്. യാത്രക്കാർ സുരക്ഷിതർ..


ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്.


വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ചു. തുടര്‍ന്നാണ് 160 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍ പെടാതെ കൊച്ചിയില്‍ ഇറക്കിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നാണ് അധികൃതര്‍ പറയുന്നത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരിലേക്കെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...