വനംവകുപ്പ് ജീവനക്കാര്‍ എത്താൻ വൈകി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് പെരുമ്ബാമ്ബിന്റെ കടിയേറ്റു...


എഎസ്‌ഐയ്ക്ക് പെരുമ്ബാമ്ബിന്റെ കടിയേറ്റു. പെരുമ്ബാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന് കടിയേറ്റത്. മണിമല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആണ് അനില്‍. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

കടയനിക്കാട് രണ്ടുമാക്കല്‍ പുരയിടത്തിന് സമീപം വാഴത്തോട്ടത്തില്‍ പെരുമ്ബാമ്ബിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു.  തുടര്‍ന്നാണ്എ എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന്‍ സ്ഥലത്തെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താന്‍ താമസിച്ചതോടെ എഎസ്‌ഐ പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ കൈയില്‍ പാമ്ബിന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്ബിന്റെ കടിയേറ്റിട്ടും പിന്മാറാതെ എഎസ്‌ഐ പാമ്ബിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് വനംവകുപ്പിന് കൈമാറി. എഎസ്‌ഐ റാന്നി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...