ശക്തമായ മഴ. ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലേക്കുള്ള റോഡിലുമെല്ലാം വെള്ളം കയറി. നാട്ടുകാർ പരിഭ്രാന്തിയിൽ. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് അധികൃതർ...



കുട്ടനാട് തലവടി പഞ്ചായത്തിൽ കനത്ത മഴയിൽ ആശങ്ക. പ്രദേശത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, ഗവണ്‍മെന്‍റ് ഹൈസ്കൂൾ തലവടി, മണലേൽ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.അതിനിടെ, പമ്പ മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറി.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയേറിയ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിലേക്ക് മരം വീണു. മരം വീണ് തകരാറിലായ വൈദ്യുതി വിതരണം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ല. ചക്കുളത്തുകാവ് - കിടങ്ങറ റോഡിൽ മുട്ടാറിലും എടത്വാ-ചമ്പക്കുളം റോഡിൽ ചങ്ങങ്കരി, കണ്ടങ്കരി ഭാഗങ്ങളിലും വെള്ളം കയറി. എടത്വാ- കൊടുപ്പുന്ന റോഡിലും എടത്വാ-മാമ്പുഴക്കരി റോഡിലും വെള്ളം കയറിയിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...