ലോറിക്ക് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം, രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടം കുമളി ടൗണിനുസമീപം...



കുമളി ടൗണില്‍ സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരങ്ങള്‍ വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്ബില്‍ മനോജ് കുമാറിന്‍റെ മകൻ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ചങ്ങനാശ്ശേരി സ്വദേശി വിപിൻ (മനോജ് -40), റോഷൻ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്നാട് അതിർത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടർന്ന് നിർത്തിയിടുകയായിരുന്നു.

വാഹനം നന്നാക്കാൻ മെക്കാനിക്കിനെ കാത്ത് മൂവരും വാഹനത്തില്‍ ഇരിക്കുമ്ബോഴാണ് അപകടം. വനമേഖലയില്‍നിന്ന് ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവുമാണ് ലോറിയില്‍ വീണത്. കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിർത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തി ഗ്ലാസ് തകർത്ത് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.

എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്‍റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയവർ പറയുന്നു.

അപകടത്തെതുടർന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന, ദ്രുതകർമ സേന, പൊലീസ്, വനം ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്തെത്തി.

വൻമരങ്ങള്‍ പൂർണമായും മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിൻ പൊളിച്ചാണ് ശ്രീജിത്തിന്‍റെ മൃതദേഹം പുറത്തെടുത്തത്. ദേശീയപാതയിലുണ്ടായ അപകടത്തെതുടർന്ന് മൂന്നുമണിക്കൂറിലധികം ഇതുവഴി വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...