വ്യോമപാതയിലെ മാറ്റം യാത്രക്കാരെ അറിയിക്കണം. വിമാനക്കമ്ബനികള്‍ക്ക് കേന്ദ്രനിര്‍ദേശം...


പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തില്‍ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്ബനികളോട് കേന്ദ്രസർക്കാർ. ആശയവിനിമയം സുതാര്യമായിരിക്കണമെന്നും കൂടുതല്‍സമയത്തെ യാത്രയ്ക്കായി വിമാനങ്ങളില്‍ ഭക്ഷണമടക്കം കരുതലെടുക്കണമെന്നും ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശം പുറത്തിറക്കി. യാത്രികരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്.

യാത്രാസമയം നീളുമെങ്കില്‍ അക്കാര്യവും യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും നിർത്തുന്നുണ്ടെങ്കില്‍ അതും യാത്രക്കാരെ അറിയിക്കണം. ഇക്കാര്യങ്ങള്‍ ചെക് ഇൻ, ബോർഡിങ് സമയങ്ങളില്‍ അറിയിക്കുന്നതിനുപുറമേ ഡിജിറ്റല്‍ അലർട്ടുകളും നല്‍കണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുതുടരണം. നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര യാത്രകളില്‍ അടിയന്തരമായി നിർദേശങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ വിമാനക്കമ്ബനികള്‍ക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്.

മറ്റുനിർദേശങ്ങള്‍

*യാത്രയില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കണക്കാക്കി കാറ്ററിങ് സർവീസില്‍ മാറ്റംവരുത്തണം

*വിമാനത്തില്‍ അവശ്യമരുന്നുകളുണ്ടാകണം

* സാങ്കേതികകാരണങ്ങളാല്‍ നിർത്താനിടയിലുള്ള വിമാനത്താവളങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കണം

*യാത്രസംബന്ധിച്ച കാര്യങ്ങള്‍ക്ക് കോള്‍സെന്ററുകളും ഉപഭോക്തൃസേവനകേന്ദ്രങ്ങളും സജ്ജമാക്കണം 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...