കേരളത്തില്‍ മീൻ വില്‍പ്പന. നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യ. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി പിടിയില്‍..



16 കാരിയെ തട്ടിക്കൊണ്ടു പോയ ബിഹാർ സ്വദേശി പിടിയില്‍. മുഹമ്മദ് ദാവൂദിനെയാണ് കേരള പൊലീസ് ലുധിയാനയില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഏഴ് വർഷമായി മീൻ കച്ചവടം നടത്തുകയാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ചയാണ് മണക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ദാവൂദ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് സംസ്ഥാനം വിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവർ ലുധിയാനയില്‍ ഒളിച്ച്‌ താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് ലുധിയാനയില്‍ എത്തി പൊലീസ് അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടില്‍ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...