മൊബൈല്‍ ഫോണ്‍ വാങ്ങാൻ പണം നല്‍കിയില്ല. പത്തനംതിട്ട തിരുവല്ലയില്‍ 16 കാരൻ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍...



പത്തനംതിട്ട തിരുവല്ലയില്‍ 16കാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്. മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളില്‍ കയറി തൂങ്ങുകയായിരുന്നു എന്ന് പൊലീസ് സംഭവത്തെക്കുറിച്ച്‌ വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു...