കോട്ടയം കറുകച്ചാൽ തൊമ്മചേരിയിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
കറുകച്ചാൽ തൊമ്മചേരിയിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുല്ലപ്പള്ളി പടുത്തോട് സ്വദേശി മെച്ചേരിൽ സജിയുടെ മകൻ അഖിൽ (22) ആണ് മരിച്ചത്. കറുകച്ചാൽ കോട്ടയം റോഡിൽ തൊമ്മചേരി മിൽമ പാൽ സോസിറ്റിക്ക് മുൻപിൽ ഉള്ള വളവിൽ ആണ് അപകടം ഉണ്ടായത്.ബൈക്ക് ടോറസിന്റെ ചക്രത്തിനിടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.മരിച്ച ആളിനെ റോഡിൽ വലിച്ചിച്ച ശേഷമാണു ടോറസ് നിന്നത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു...