പാലാ പള്ളി തിരുപ്പള്ളി. അന്തേവാസികള്‍ക്കും കന്യാസ്‌ത്രീകള്‍ക്കുമൊപ്പം ചുവടുവച്ച് മന്ത്രി ഡോ. ആര്‍. ബിന്ദുവും...
പാലാ പള്ളി തിരുപ്പള്ളി പാട്ടിനു അഗതി മന്ദിരം അന്തേവാസികള്‍ക്കും കന്യാസ്‌ത്രീകള്‍ക്കുമൊപ്പം ചുവടുവച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പ് ഉദ്‌ഘാടനത്തിനു ശേഷമായിരുന്നു മന്ത്രിയുടെ ഡാന്‍സ്. ഗാനമേള ട്രൂപ്പിലെ ഗായകര്‍ പാടിയ ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍, കന്യാസ്‌ത്രീകള്‍ എന്നിവര്‍ക്കൊപ്പമാണു മന്ത്രി ചുവടുവച്ചത്. ഉദ്‌ഘാടനത്തിനു ശേഷം പുതിയ ട്രൂപ്പിലെ അംഗങ്ങള്‍ പാടിയ പാട്ടിനൊപ്പമാണ് മന്ത്രിയുമെത്തിയത്. ആദ്യം കൈകൊട്ടി ആസ്വദിച്ച മന്ത്രിയെ കന്യാസ്‌ത്രീകള്‍ നൃത്തം ചവിട്ടാന്‍ ക്ഷണിക്കുകയും മടി കൂടാതെ മന്ത്രി എത്തുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അംഗങ്ങളായ ടി.എന്‍. ഗിരീഷ് കുമാര്‍, ജെസി ഷാജന്‍, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്‌ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി തുടങ്ങിയവര്‍ മന്ത്രിയുടെ ചുവടിനു താളം പിടിച്ചു.