കോട്ടയം ചങ്ങനാശ്ശേരിയില്‍ കഞ്ചാവുമായി നഴ്‌സ് അറസ്റ്റില്‍...


ചങ്ങനാശ്ശേരിയില്‍ ഒരു കിലോ കഞ്ചാവുമായി നഴ്‌സായ യുവാവ് എക്സൈസ് പിടിയില്‍. തിരുവല്ല കവിയൂര്‍ വടശ്ശേരി മലയില്‍ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ജെ.എസ്. ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ പിടികൂടിയത്.

കറുകച്ചാല്‍ ശാന്തിപുരം ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന്‍റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ചില്ലറ വില്‍പനക്കായി കൈവശം സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 1.070 കിലോഗ്രാം കഞ്ചാവ് പൊതിഞ്ഞ നിലയിലും 1300 രൂപയും മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തു.

ബഹ്‌റൈനില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു മജേഷ്. മൂന്നുവര്‍ഷം മുമ്ബാണ് വിദേശത്തെ ജോലിനിര്‍ത്തി നാട്ടിലെത്തിയത്. തുടര്‍ന്ന് കഞ്ചാവ് ഉപയോഗത്തിലേക്കും വില്‍പനയിലേക്കും തിരിയുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...