Posts

Showing posts from June, 2023

മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും.

Image
മണിമലയിൽ മൾട്ടിസ്പെഷ്യാലിറ്റി  ഹോസ്പിറ്റൽ ആരംഭിക്കുന്നു. 250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും. ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റൽ മാസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. മണിമലയിൽ നിന്ന് 500 മീറ്റർ അകലെ കരിക്കാട്ടൂരിലേക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്.  പ്രമുഖ ഡോക്ടേഴ്സ് ഈ ആശുപത്രിയിൽ  സേവനത്തിനെത്തും. യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം , ചാമംപതാൽ ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും. ആശുപത്രിയെത്തുന്നതോടെ അനുബന്ധ സ്ഥാപനങ്ങളും വളരും.ആരോഗ്യമേഖലയിലുണ്ടാവു...

പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ...

Image
പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ. മകളുടെ പേരില്‍ പിരിച്ച പണം തരുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലുവയില്‍ റോഡ് ഗതാഗതം ഏറ്റെടുത്തു കൊണ്ടായിരുന്നു അവര്‍ ആരോപണവുമായി  രംഗത്തെത്തിയത്. തനിക്ക് ആഹാരമൊന്നും കിട്ടുന്നില്ല. മുമ്പ് ഹോം നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആ ജോലിക്ക് ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരണമെന്നാണ് രാജേശ്വരിയുടെ ആവശ്യം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുള്‍ ഇസ്ലാം കൃത്യം നടത്തിയത്. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്... 

കോട്ടയം കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളര്‍ഷിപ്പ്...

Image
കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളര്‍ഷിപ്പ്. മുട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ ഷിപ്പ് ലഭിച്ചത്. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്‌സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്‍റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു. മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്കോട്ട്‌ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ, ആലിസ് ദമ്ബതികളുടെ മകനാണ് ബിബിൻ. 

എരുമേലി കനകപ്പലം - പ്ലാച്ചേരി വനപാതയിൽ ഇനി മാലിന്യം തള്ളിയാൽ പിടി വീഴും, വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ചുമത്തുക ജാമ്യമില്ലാത്ത വകുപ്പ്, വാഹനം പിടിച്ചെടുക്കും...

Image
എരുമേലി - കനകപ്പലം - കരിമ്പിൻതോട് - മുക്കട റോഡിലെ  വനപാതയിൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ താൽക്കാലിക ക്യാമറകൾ സ്ഥാപിച്ചു. വനപാതയിലെ മാലിന്യങ്ങൾ നീക്കിയ ശേഷം ആണ് ക്യാമറ സ്ഥാപിച്ചത്.ഇനിമുതൽ മാലിന്യങ്ങൾ ഇട്ട് പിടിക്കപ്പെട്ടാൽ വന്യ ജീവി സംരക്ഷണ നിയമം ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്നും വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ജെസിബി യും ടിപ്പർ ലോറികളും ഉപയോഗിച്ച് ആണ് വൻ തോതിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കിയത്. ഇവ കരിമ്പിൻതോട് ഭാഗത്ത് വനത്തിൽ കുഴിയിൽ ഇന്നലെ വൈകുന്നേരത്തോടെ മറവ് ചെയ്തു.ആധുനിക രീതിയിൽ ഉള്ള ക്യാമറകൾക്കായി ടെണ്ടർ ചെയ്ത് കരാർ നൽകിയതാണ്. എന്നാൽ കരാറുകാരൻ ഇതുവരെ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ഇപ്പോൾ താൽക്കാലികമായാണ് ക്യാമറ വെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം സ്ഥിരം ക്യാമറകൾ വൈകാതെ സ്ഥാപിക്കാൻ നടപടികളായിട്ടുണ്ട്. അത്യാധുനിക ക്യാമറ സംവിധാനം ആണ് നടപ്പിലാക്കുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു... 

കോട്ടയം തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും...

Image
കോട്ടയം  തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. ബസ് ഉടമ രാജ് മോഹനും, ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ചർച്ചയിലെ ധാരണ പ്രകാരം അടുത്ത മൂന്ന് മാസം റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാർക്ക് ഡ്യൂട്ടി നൽകുവാനാണ് തീരുമാനം. തൊഴിലാളികളിൽ ആരോടും പക്ഷഭേദം കാണിക്കുന്നില്ല എന്നും നിലവിൽ കളക്ഷൻ കുറവുള്ള ബസ്സുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും അതുകൊണ്ട് തന്നെ എല്ലാ ബസ്സിലെ ജീവനക്കാരും മാറി മാറി എല്ലാ ബസുകളിലും ജോലി ചെയ്യണമെന്നും ഉള്ള വ്യവസ്ഥയിലാണ് തീരുമാനമായത്. നാലു മാസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച ചെയ്ത് നിബന്ധനകൾ ഒന്നുകൂടി തീർച്ച വരുത്തുന്നതാണ് എന്ന് ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും ചർച്ച ശേഷം പ്രതികരിച്ചു...

കോട്ടയം തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു...

Image
കോട്ടയം തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. സിഐടിയു നേതാക്കൾ സ്ഥലത്തെത്തി സമരം പിൻവലിക്കുകയാണെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ കൊടിതോരണങ്ങൾ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തത്. ബസ് തിരുവാർപ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു. അടുത്തദിവസം തന്നെ വിഷയം വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ബസുടമ രാജ്മോഹൻ പറഞ്ഞു. അതിനിടെ, തൊഴിൽ മന്ത്രി ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കൾ പറയുന്നു. ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നതു വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസ് സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെയും ബസ് ഉടമയെയും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞിരുന്നു. ഇന്ന് ര...

ഭരണം കയ്യിലുണ്ടന്ന തിണ്ണമിടുക്ക് ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്.

Image
കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനം. ബസുടമ  രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത...

മണിമല ളാനിതോട്ടം പടിയിൽ അപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.

Image
മണിമല ളാനിതോട്ടം പടിയിൽ  അപകടം . കാറും ഓട്ടോയും  കൂട്ടിയിടിച്ചാണ് അപകടം . 4 പേർക്ക് പരിക്കേറ്റു. 3 പേർ ആലപ്ര സ്വദേശികളും ഒരാൾ പൂവത്തോലി സ്വദേശിയുമാണ് .  കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.  ആലപ്രയിലെ ഓട്ടോയാണ് അപകടത്തിൽ പെട്ടത് .പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

കോട്ടയത്തു സിഐടിയു തൊഴിലാളികള്‍ ബസിന് മുന്നില്‍ കൊടികുത്തിയതിന് പിന്നാലെ ലോട്ടറി കച്ചവടം നടത്തേണ്ടി വന്ന രാജ്മോഹൻ കൈമളിന്റെ 4 ബസുകളും സര്‍വീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്...

Image
ബസ് സര്‍വ്വീസ് മുടക്കി സിഐടിയു തൊഴിലാളികള്‍. 4 ബസുകളും സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ജില്ലാ പോലീസ് മോധാവി, കമരകം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ബസുടമ സമരവുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി. ഇന്ന് രാവിലെ മുതല്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഉടമ രാജ് മാഹൻ പറഞ്ഞു. സമരം നടത്താൻ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നും മോട്ടര്‍ മെക്കാനിക്കല്‍ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വര്‍ഗീസ് വ്യക്തമാക്കി. വിധി വായിച്ചു മനസ്സിലാക്കിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ കൊടി കുത്തിയ ബസിനു മുന്നില്‍ സിഐടിയു തൊഴിലാളികള്‍ കുടില്‍ കെട്ടി കഞ്ഞി വച്ചു സമരം നടത്തിയിരുന്നു. എന്നാല്‍, ബസുടമ തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹൻ ബസിനു മുന്നില്‍ ലോട്ടറിക്കച്ചവടം തുടങ്ങി സമരം അറിയിച്ചിരുന്നു.' ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍' എന്നാണു ലോട്ടറി വില്‍പന കേന്ദ്രത്തിനു പേരിട്ടത്. മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്...

കോട്ടയം മണിപ്പുഴയില്‍ റോഡരികിലെ തട്ടില്‍ നിന്നും 20 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തത് പഴക്കമേറിയ ചൂര മീൻ. മണിപ്പുഴയിലെ തട്ടില്‍ നിന്നും പഴകിയ മീന്‍ പിടികൂടുന്നത് രണ്ടാം തവണ. കോട്ടയത്തും വൈക്കത്തും ചങ്ങനാശേരിയിലും പരിശോധന...

Image
കോട്ടയം നഗരസഭ പരിധിയില്‍ മണിപ്പുഴ ഭാഗത്തെ മീൻ കടയില്‍ നിന്നും 20 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം പാലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടകം ഗസ്റ്റ് ഹൗസ് മണിപ്പുഴ റോഡരികിലെ മീൻതട്ട് കടയില്‍ നിന്നുമാണ് പഴകിയ മീൻ പിടിച്ചെടുത്തത്. വൈക്കം കോലോത്തുംകടവ് മാര്‍ക്കറ്റില്‍ നിന്നും നാലു കിലോ പഴകിയ മീനും പിടിച്ചെടുത്തു.വെള്ളിയാഴ്ച രാവിലെ കോട്ടയം നഗരമധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 20 കിലോ ചൂരയാണ് കോട്ടയം മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും പിടിച്ചെടുത്തത്. ഇവിടെ നിന്നും മുൻപും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കട ഉടമയക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തിട്ടുണ്ട്.ഇതിനിടെ കോട്ടയം വൈക്കത്തും ഏറ്റുമാനൂര്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ തേരേസിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ കോലോത്തുംപാടം മാര്‍ക്കറ്റില്‍ നിന്നും നാലു കിലോ മീനാണ് പിടികൂടിയത്. പഴകിയ മീൻ പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് എതിരെ കേസെടുക്കും. ചങ്ങനാശേരിയില്‍ പരിശോധന പ...

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു...

Image
നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്....

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ച സംഭവം,ജീവനൊടുക്കിയത് അധ്യാപകര്‍ മൊബൈല്‍ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികള്‍...

Image
കോളേജ് ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിനെ (20) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിയാണ് ശ്രദ്ധ സതീഷ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കോളജ് ഹോസ്റ്റല്‍ മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്താണ് സംഭവം ഉണ്ടായത്. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് , വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു പരിശോധന നടത്തി.  പരിശോധനയില്‍ ഉള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ശ്രദ്ധയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്നു ശ്രദ്ധ വിഷമത്തിലായിരുന്നതായി സഹപാഠികള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോ...

ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

Image
സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചു വന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.   സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.

മുണ്ടക്കയം ചോറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു.

Image
മുണ്ടക്കയം ചോറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു.ചോറ്റിമൈത്രി നഗറിൽ ആനി തോട്ടി പറമ്പിൽ അബ്ദുൽ സലാമിൻ്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്.ചോറ്റി പാലാമ്പടം എൽ പി സ്കൂളിന് എതിർവശത്തായി പാതയോരത്ത് സുഗന്ധ ദ്രവ്യങ്ങൾ വിൽപ്പന നടത്തുന്ന ഇവർ കടയിൽ നിന്നും വീട്ടിലേക്ക് പോകുവാനായി റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ശനിയാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

കേരളം വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കുട്ടി കണ്ണ് തുറന്നു...

Image
കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം കുട്ടി കണ്ണ് തുറന്നു എന്ന് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ നിന്ന് കാെച്ചിയിൽ കാെണ്ടു വന്ന 17 കാരി കാെച്ചി അമ്യത ആശുപത്രിയിൽ സി.സി.യുവിൽ തുടരുകയാണ്. ഡോക്ടർമാർ 72 മണിക്കൂർ നിരീക്ഷണം പറഞ്ഞിരുന്നു. സാധാരണ ഗതിയിൽ നാലുമണിക്കൂറിലധികം യാത്രാ സമയം വേണ്ടിവരുന്ന റൂട്ടിൽ, വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്താൽ ജൂൺ 1, വ്യാഴാഴ്ച ആംബുലൻസ് 132 കിലോമീറ്റർ 2 മണിക്കൂർ 39 മിനിറ്റ് കൊണ്ട് പെൺകുട്ടിയെ വിജയകരമായി ഇടപ്പള്ളിയിലെത്തിച്ചു. സുബ്രഹ്മണ്യൻ എന്ന ഡ്രൈവറും കൂട്ടരുമാണ് ആംബുലൻസിന്റെ വേഗതയ്ക്ക് പിന്നിൽ. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ വേണമായിരുന്നു ഇത്രയും സമയത്തിനുള്ളിൽ കുട്ടിയെ കൊച്ചിയിൽ എത്തിക്കേണ്ടിയിരിക്കുന്നത്. കുർബാനയിൽ പങ്കെടുക്കവെ കുട്ടി കുഴഞ്ഞു വീണതിനെ തുടർന്നാണ് നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻ മരിയയെ എറണാകുളത്തേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്ര...

എഐ ക്യാമറ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും, റോഡ് നിയമലംഘനങ്ങള്‍ പകുതിയായി കുറഞ്ഞു...

Image
റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്. 18 ക്യാമറകള്‍ ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്. റോഡിലെ മുറിച്ചുകടക്കാൻ പാടില്ലാത്ത മുന്നറിയിപ്പു വരകള്‍ കടക്കുന്നത് ഇത്തരം ക്യാമറകളില്‍ കണ്ടെത്തുമെങ്കിലും തല്‍ക്കാലം പിഴയീടാക്കില്ല.റോഡില്‍ സ്ഥാപിച്ച 4 ക്യാമറകളും പ്രത്യേക വാഹനങ്ങള...

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു...

Image
കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോളേജിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ (20) എന്ന വിദ്യാർത്ഥിനിയെയാണ് ഇന്നലെ  വൈകുന്നേരം 9 മണിയോടെ കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ വിദ്യാർത്ഥിനിയെ മേരി ക്വിൻസ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 

അരിക്കൊമ്പനായി അരി, ശര്‍ക്കര, പഴക്കുല എന്നിവ കാട്ടില്‍ എത്തിച്ചു നല്‍കി തമിഴ്‌നാട്...

Image
അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്‌നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വേ ഫോറസ്റ്റില്‍ എത്തിച്ചതെന്ന് കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ പറഞ്ഞു. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയത്, അദ്ദേഹം പറഞ്ഞു. അതേസമയം അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല, എം.എല്‍.എ. വ്യക്തമാക്കി. ഷണ്മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വേ വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോള്‍ അരി...