കോട്ടയം മണിപ്പുഴയില്‍ റോഡരികിലെ തട്ടില്‍ നിന്നും 20 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തത് പഴക്കമേറിയ ചൂര മീൻ. മണിപ്പുഴയിലെ തട്ടില്‍ നിന്നും പഴകിയ മീന്‍ പിടികൂടുന്നത് രണ്ടാം തവണ. കോട്ടയത്തും വൈക്കത്തും ചങ്ങനാശേരിയിലും പരിശോധന...
കോട്ടയം നഗരസഭ പരിധിയില്‍ മണിപ്പുഴ ഭാഗത്തെ മീൻ കടയില്‍ നിന്നും 20 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം പാലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടകം ഗസ്റ്റ് ഹൗസ് മണിപ്പുഴ റോഡരികിലെ മീൻതട്ട് കടയില്‍ നിന്നുമാണ് പഴകിയ മീൻ പിടിച്ചെടുത്തത്. വൈക്കം കോലോത്തുംകടവ് മാര്‍ക്കറ്റില്‍ നിന്നും നാലു കിലോ പഴകിയ മീനും പിടിച്ചെടുത്തു.വെള്ളിയാഴ്ച രാവിലെ കോട്ടയം നഗരമധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 20 കിലോ ചൂരയാണ് കോട്ടയം മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും പിടിച്ചെടുത്തത്.
ഇവിടെ നിന്നും മുൻപും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കട ഉടമയക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തിട്ടുണ്ട്.ഇതിനിടെ കോട്ടയം വൈക്കത്തും ഏറ്റുമാനൂര്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ തേരേസിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ കോലോത്തുംപാടം മാര്‍ക്കറ്റില്‍ നിന്നും നാലു കിലോ മീനാണ് പിടികൂടിയത്. പഴകിയ മീൻ പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് എതിരെ കേസെടുക്കും. ചങ്ങനാശേരിയില്‍ പരിശോധന പൂര്‍ത്തിയായി വരുന്നതേയുള്ളു. ജില്ലയില്‍ മൂന്നു സ്‌ക്വാഡുകളായി തിരഞ്ഞാണ് പരിശോധന നടത്തിയത്.