മുണ്ടക്കയം ചോറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു.
മുണ്ടക്കയം ചോറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു.ചോറ്റിമൈത്രി നഗറിൽ ആനി തോട്ടി പറമ്പിൽ അബ്ദുൽ സലാമിൻ്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്.ചോറ്റി പാലാമ്പടം എൽ പി സ്കൂളിന് എതിർവശത്തായി പാതയോരത്ത് സുഗന്ധ ദ്രവ്യങ്ങൾ വിൽപ്പന നടത്തുന്ന ഇവർ കടയിൽ നിന്നും വീട്ടിലേക്ക് പോകുവാനായി റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ശനിയാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല...