നിൻ്റെ ഭാരം പൊൻകുന്നം മണിമല പഴയിടം പാലത്തിന്മേൽ വെച്ചു കൊള്ളുക. അവർ നിൻ്റെ മാലിന്യം ചുമന്നുകൊള്ളും. നഗര ജീവിതത്തിൻ്റെ പാപഭാരം ചുമക്കുന്ന പഴയിടം ഗ്രാമ കാഴ്ച.
മനുഷ്യാ, ഹേ മനുഷ്യാ, നിൻ്റെ മാലിന്യം ഒരു കാരണവശാലും പുഴ സ്വീകരിക്കില്ല. പുഴ അത് സൗകര്യപ്രദമായ ഇടത്ത് കരക്ക് തന്നെ കയറ്റി വെച്ച് നിനക്കു തന്നെ തിരികെ തരും പുഴ ഒഴുകികൊണ്ടേയിരിക്കും.
ഇന്നത്തെ ഈ കാഴ്ച പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ മനോഹരമായ മണിമലയാറിൻ്റെ തീരത്ത് പഴയിടം ഗ്രാമത്തിൽ നിന്നുമാണ് . ഏതാണ്ട് 40 കൊല്ലക്കാലം മുമ്പ്. പഴയിടത്തു നിന്നു റാന്നി, ചേനപ്പാടി ഭാഗത്തേക്ക് പോകുവാൻ മണിമലയാറ്റിൽ. പണുത ഒരു ചപ്പാത്ത്,
നിത്യേന നൂറുകണക്കിന് വാഹനങ്ങൾ
കടന്നു പോകുന്ന ഈ ചപ്പാത്തിന് പകരം
ഒരു പാലം പണിയാൻ ഈ ആധുനിക കാലത്തും ഇവിടുത്തെ MP ക്കോ
MLA ക്കോ യാതൊരു കാഴ്ചപ്പാടും
ഉണ്ടായിട്ടില്ല. കോടികൾ മുടക്കി അടുത്ത കാലത്ത് പുനലൂർ ഹൈവേ പണിതപ്പോഴും പഴയിടം ചപ്പാത്ത് അവിടെ കിടന്നു. എല്ലാവർഷവും മഴക്കാലത്ത് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിൽ നിന്നുള്ള സകല മാലിന്യവും ഈ ചപ്പാത്തിൻ്റെ കൈവരികളും ചപ്പാത്തും താങ്ങി പഴയിടം കാരെ ഏൽപ്പിക്കുന്ന ഈ പ്രക്രിയ എന്ന് അവസാനിപ്പിക്കും?
എല്ലാവർഷവും ഇതിൻ്റെ കൈവരികൾ
തകരുന്നു വീണ്ടും പണിയുന്നു
ലക്ഷങ്ങൾ ഒഴുകി കൊണ്ടിരിക്കുന്നു.
ആര് ആരോട് പറയാൻ '? ആര് ചോദിക്കാൻ ? കടപ്പാട് പോസ്റ്റ്...