ജയ് ഭീമിൽ അഭിനയക്കരുത്ത്‌ കാട്ടി മുണ്ടക്കയം കാരി...


 
 തമിഴ് സിനിമയിൽ വെന്നിക്കൊടി പാറിക്കുകയാണ് സൂര്യയുടെ ജയ് ഭീം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ലിജോമോൾ ജോസ് ആണ് സിനിമയിൽ നായികയായി തിളങ്ങുന്നത്.  അതിശക്തമായ വേഷമാണ് വളരെ അനായാസമായി ഈ സിനിമയിൽ ലിജോമോൾ അഭിനയിച്ച് ഫലിപ്പിച്ചത്. ‘‘പോരാട്ടം നടത്തുന്നതിന് നിയമം എനിക്കൊരു ആയുധമാണ്. കോടതിയിൽ നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ ഇറങ്ങി പോരാടും’’ – മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം.

ഇരുളർ ഗോത്രത്തിൽപ്പെട്ട വേട്ടക്കാരായ ദമ്പതികളായ സെൻഗെന്നി (ലിജോമോൾ) രാജകണ്ണു (മണികണ്ഠൻ) എന്നിവരുടെ ജീവിതത്തിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണ്. ഒരു മോഷണക്കുറ്റത്തിൽ കള്ളക്കേസു ചുമത്തി രാജകണ്ണിനെയും ബന്ധുക്കളെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതോടെ ഭരണകൂടത്തിന്റെ മർദന യന്ത്രമായ പൊലീസിന്റെ ഭീകരമുഖം കാണിച്ചുതരുന്നു. വിസാരണയിലും കർണനിലും കണ്ടുമരവിച്ച ലോക്കപ്പ് മർദനങ്ങളുടെ ഭീകരമായ മുഖം തന്നെയാണ് ജയ്ഭീമിലും പ്രേക്ഷകനെ കൊത്തിവലിക്കുന്നത്. സെങ്കണ്ണിയായി "ജയ് ഭീമിലെ ഗംഭീര പ്രകടനത്തിന് ആരാധകരുടെ കയ്യടി നേടുകയാണ് ലിജോമോൾ.മുൻപ് പീരുമേട്ടിൽ താമസിച്ചിരുന്ന ലിജോമോൾ ഇപ്പോൾ മുണ്ടക്കയം ചെളിക്കുഴിയിലാണ് താമസിക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...