വിവാഹം കഴിഞ്ഞ് ഒരുമാസം. ഒരുമിച്ച്‌ ജീവിച്ച്‌ കൊതിതീരാതെ അവര്‍, കോട്ടയം നീലിമംഗലത്ത് വാഹനാപകടത്തില്‍ ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു, ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങി രഞ്ജിന്‍ ദാരുണമായി മരിച്ചു...


എം.സി റോഡില്‍ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിയിച്ച്‌ യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്. കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ ഇലവത്തില്‍ വീട്ടില്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ (28)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 5.45 ഓടെ എം.സി റോഡില്‍ നീലിമംഗലം പാലത്തിലായിരുന്നു അപകടം. കോട്ടയത്തെ കടകളില്‍ ഇറച്ചി നല്‍കുന്ന ജോലിയാണ് രഞ്ജിന്‍ ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ഇറച്ചി വിതരണം ചെയ്ത ശഷം തിരികെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെയാണ് നീലിമംഗലം പാലത്തില്‍ വച്ച്‌ അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡില്‍ ഒരു ചെറിയ കുഴിയും കമ്ബിയുമുണ്ട്.

ഈ കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും രഞ്ജിനെ പുറത്തെടുത്തത്.

വൈക്കത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ബസിന്റെ മുന്‍ഭാഗവും ഏതാണ്ട് തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്നു റോഡില്‍ ഓയിലും രക്തവും തളംകെട്ടി നില്‍ക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് റോഡ് വൃത്തിയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്ത്് പരിശോധന നടത്തി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...