കോട്ടയം തലയോലപ്പറമ്പിൽ വീട്ടമ്മ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍...



തലയോലപ്പറമ്ബില്‍ വീട്ടമമ്മയെ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടത്തി. തലയോലപ്പറമ്ബ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ സുകുമാരനെയും കുടുംബത്തിലെ 4 പേരെയും അയല്‍വാസികള്‍ കണ്ടെത്തിയത്. സുകുമാരന്‍ (52)നെ കൂടാതെ മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെ നാടുക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ സീന മരിക്കുകയായിരുന്നു. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. ഗുരുതരാവസ്ഥയിലുള്ള മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരനുള്‍പ്പെടെ അബോധാവസ്ഥയില്‍ തുടരുകയാണ്. മരിച്ച സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. #കോട്ടയം #Kottayam 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...