കോട്ടയം പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം. 13 പവൻ സ്വർണവും 1,35,000 രൂപയും കവർന്നു...
കോട്ടയം പൊൻകുന്നത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. 13 പവൻ സ്വർണവും 1,35,000 രൂപയും വാച്ചുകളും മോഷണം പോയി. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കിയായിരുന്നു കവർച്ച. സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി...