യുവതിയെ കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂത്രപ്പള്ളി പുതുപ്പറമ്ബില്‍ നീതു ആർ.നായരെ (35) കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള പകയിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ കാമുകനായിരുന്ന മേലേട്ടുതകിടി അമ്ബഴത്തിനാല്വീട്ടില് അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് അൻഷാദ്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ നീതു ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. 16 വർഷം മുൻപാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. ഇവരുടെ അയല്‍വാസിയായിരുന്നു അൻഷാദ്. ഏഴുവർഷം മുൻപ് രാജേഷും നീതുവും വേർപിരിയാൻ തീരുമാനിച്ചു. ഇതോടെ മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തി. ഇതിനിടയിലാണ് അൻഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവു...
ഒരു നിമിഷത്തെ ദുർബ്ബലതയില്‍ ഉണരുന്ന സുഖത്തിനോ, അടങ്ങാത്ത ദേഷ്യത്തിന്റെ അഗ്നിയിലോ ആണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളില്‍ അലയടിക്കുന്ന വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ കഴിയാതെ വരുമ്ബോഴാണ് പലയിടങ്ങളിലും മനുഷ്യൻ മൃഗതുല്യനായി മാറുന്നതും, അതിക്രൂരമായ സംഭവങ്ങള്‍ അരങ്ങേറുന്നതും. ഇത്തരത്തില്‍ ഒറ്റ നിമിഷത്തെ വികാരത്തില്‍ നശിച്ചുപോയ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. ശരിക്കും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു, അവന്റെ ഉള്ളിലെ നിയന്ത്രണമില്ലാത്ത വികാരങ്ങളല്ലേ? അതോ, പരിഷ്കൃതമായ നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആദിമമായ മൃഗവാസനയോ ? 2024-ല്‍ ചെന്നൈ നഗരത്തെ നടുക്കിയ ‘സ്യൂട്ട്കേസ് കൊലപാതകം’ അത്തരമൊരു സംഭവമാണ്. മനുഷ്യൻ്റെ നിസ്സഹായതയും, ഭയവും, അതിനെത്തുടർന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ദേഷ്യവും എങ്ങനെ ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയെന്നും, ഒപ്പം ഒരു ജീവൻ ഇല്ലാതാക്കിയെന്നും ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ചെന്നൈ മഹാനഗരം. 2024 സെപ്റ്റംബർ 19-ന് തൊരൈപ്പാക്കം എന്ന പ്രദേശത്തെ ആ നിർമ്മാണ സൈറ്റില്‍ കണ്ട കാഴ്ച, ആ നഗരത്തിന്റെ താളം തെറ്റിച്ചു. രാവിലെ ഒമ്...
ഭർത്താവിന്റെ മൃതദേഹത്തിനരികെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. #പാലാ പുത്തൻപള്ളിക്കുന്ന് വാഴയില്‍ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്. ഭർത്താവിന് അന്ത്യചുംബനം നല്കിയ ഉടൻ ഷേർലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 15 നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ ) മരിച്ചത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്നു. സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയില്‍ പൂർത്തിയായപ്പോള്‍ അന്ത്യചുംബനം നല്‍കാനാണ് ഷേർലിയെ മൃതദേഹത്തിന് സമീപത്തെത്തിച്ചത്. #Kottayam #palai #kerala #KottayamNews