Posts

10,000 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ട്, ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ച ശേഷവും കൊടിയ മര്‍ദനം. നടുക്കുന്ന വെളിപ്പെടുത്തല്‍...

Image
വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു. കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ എല്ലാം തകര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മര്‍ദിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് അറിയിച്ചെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ സംഭവസ്ഥലത്തുവച്ച്‌ നാരായണന്‍ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മര്‍ദനം തുടര്‍ന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്. ' നീ ബംഗ്ലാദേശിയാണോ' എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മ...

മുണ്ടക്കയം - കാഞ്ഞിരപ്പള്ളി റോഡില്‍ ചോറ്റി നിര്‍മലാരത്തിനു സമീപം കെഎസ്‌ആര്‍ടിസി ബസ് കാറില്‍ ഇടിച്ച്‌ അപകടം. അപകടകരമായി ഓവര്‍ടേക്ക് ചെയ്യന്‍ ശ്രമിച്ച ബസ് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ താഴ്ചയിലേക്കു മറിഞ്ഞു...

Image
കോട്ടയം മുണ്ടക്കയം - കാഞ്ഞിരപ്പള്ളി റോഡില്‍ ചോറ്റി നിര്‍മലാരത്തിനു സമീപം അപകടകരമായി ഓവര്‍ടേക്ക് ചെയ്യന്‍ ശ്രമിച്ച കെ.എസ്.ആര്‍ടിസി ബസ് കാറില്‍ ഇടിച്ച്‌ അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ പ്രദേശവാസികളും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി...

വീണ്ടും ആള്‍ക്കൂട്ട ആക്രമണം : വാളയാറില്‍അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. സ്ഥലത്തെത്തിയിട്ടും ആശുപത്രിയിലെത്തിക്കാതെ പൊലീസ്...

Image
കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസെത്തിയെങ്കിലും ആംബുലന്‍സ് വരുന്നത് വരെ കാത്തിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. മര്‍ദ്ദനെ തുടര്‍ന്ന് അവശ നിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പള്ളം സ്വദേശിയായ പ്രശാന്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം...

വാഹനത്തില്‍ വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ക്കും ടിക്കറ്റ് വേണം പോലും. അനാഥരായ വയോധിക‍രോട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്യവും അസഭ്യം പറച്ചിലും. ഹില്‍പാലസ് കാണാതെ അവ‍ര്‍ മടങ്ങി...

Image
തൃപ്പുണ്ണിത്തുറ ഹില്‍പാലസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വയോധികരോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഹില്‍പാലസ് കാണാൻ എത്തിയ കോട്ടയം സ്നേഹക്കൂട്ട് വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കാണ് ദുരുനഭവമുണ്ടായത്. നിഷ സ്നേഹക്കൂടാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യദ്ധരായ മാതാപിതാക്കളെ അസഭ്യം പറഞ്ഞെന്നും മുടിയോടാണ് ഉദ്യോഗസ്ഥൻ ഉപമിച്ചതെന്നും നിഷ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ്... സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹില്‍ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി. കോട്ടയം സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ഇന്നലെ നടന്ന ഒരു ദിവസത്തെ 'സഫലമീ യാത്ര'യില്‍ ആദ്യം പോയത് തൃപ്പൂണിത്തുറ ഹില്‍ പാലസിലേയ്‌ക്കായിരുന്നു. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും, സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്. നടന്ന് കാണാൻ ഒരുപാട് ഉള്ളതിനാല്‍ നടക്കാൻ ബുദ്ധിമുട്ടുള്ള പകുതിയോളം പേർ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവർക്കും, വാഹന പാർക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചതിൻ പ്രകാരം കാണാൻ ...

ഗര്‍ഭിണിയെ മുഖത്തടിച്ച്‌ എസ്‌എച്ച്‌ഒ. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത്, മര്‍ദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയ്ക്ക്...

Image
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ ഗർഭിണിയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്. നോർത്ത് എസ്‌എച്ച്‌ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എൻ. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ല്‍ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയെയാണ് മർദ്ദിച്ചത്. 2024 ല്‍ തന്നെ മർദ്ദനമേറ്റ കാര്യം ഷൈമോള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ അന്നുമുതല്‍ ഷൈമോള്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയില്‍ നിന്നാണ് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. ഷൈമോളെ പൊലീസുകാരൻ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മർദ്ദനത്തിന് ശേഷം പൊലീസുകാരനെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്നതും കാണാം. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരേയും നടപടിയെടുത്തിട്ടില്ല. വനിതാ പൊലീസുകാർ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്ബോഴാണ് യുവതിക്ക് മ...

വനംവകുപ്പ് ജീവനക്കാര്‍ എത്താൻ വൈകി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് പെരുമ്ബാമ്ബിന്റെ കടിയേറ്റു...

Image
എഎസ്‌ഐയ്ക്ക് പെരുമ്ബാമ്ബിന്റെ കടിയേറ്റു. പെരുമ്ബാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന് കടിയേറ്റത്. മണിമല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആണ് അനില്‍. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കടയനിക്കാട് രണ്ടുമാക്കല്‍ പുരയിടത്തിന് സമീപം വാഴത്തോട്ടത്തില്‍ പെരുമ്ബാമ്ബിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു.  തുടര്‍ന്നാണ്എ എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന്‍ സ്ഥലത്തെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താന്‍ താമസിച്ചതോടെ എഎസ്‌ഐ പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ കൈയില്‍ പാമ്ബിന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്ബിന്റെ കടിയേറ്റിട്ടും പിന്മാറാതെ എഎസ്‌ഐ പാമ്ബിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് വനംവകുപ്പിന് കൈമാറി. എഎസ്‌ഐ റാന്നി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി...

ജിദ്ദ – കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന്‍റെ ടയറുകൾ പൊട്ടി. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്. യാത്രക്കാർ സുരക്ഷിതർ..

Image
ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ചു. തുടര്‍ന്നാണ് 160 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍ പെടാതെ കൊച്ചിയില്‍ ഇറക്കിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നാണ് അധികൃതര്‍ പറയുന്നത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരിലേക്കെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു...