Posts

Showing posts from July, 2023

കോട്ടയം കിടങ്ങൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്...

Image
കിടങ്ങൂർ അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പയർക്കുന്നതിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർകുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തല സീറ്റിന്റെ മുമ്പിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അയർക്കുന്നം കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി... 

എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം...

Image
എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിയ്ക്കും പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും , പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫിസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു വരികയായിരുന്നു കാർ. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്നു വിഷ്ണു. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരെ തല്ക്ഷണം മരിച്ചു. കടയിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ ഇതുവഴി എത്തിയ മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ സമയം പ്രഭാത സവാരിയ്ക്ക് ശേഷം മറ്റൊരു ബൈക്കിൽ എത്തുകയായിരുന്ന പൊലീസ് ഉദ്യോസ്ഥൻ സഞ്ചരിച്ച ബൈക്കിലും കാറിടിച്ചു. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാ...

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോട് അനുബന്ധിച്ച്‌ നാളെ കോട്ടയത്തെ സ്കൂളുകള്‍ക്ക് അവധി...

Image
കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്... 

ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി പള്ളി...

Image
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും, പള്ളിക്കും  നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കബർ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്.  വൈദികരുടെ കബറിടത്തോട് ചേർന്നാണ് കബറിടം. അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്...

അമിതവിലയ്ക്കെതിരേ കോട്ടയം ജില്ലയില്‍ മിന്നല്‍ പരിശോധന. കര്‍ശന നടപടി. മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കോട്ടയം ജില്ലാ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

Image
അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംയുക്തസ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 108 വ്യാപാരസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കാതെ കടകളും കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണര്‍കാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് റെയ്ഡില്‍ കണ്ടെത്തി. മണര്‍കാട് ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഉല്‍പന്നങ്ങള്‍ പിടിച്...

കോട്ടയം ഈരയിൽക്കടവിൽ മാലിന്യം തള്ളാനെത്തുന്നവരെ ഒന്ന് സൂക്ഷച്ചോളൂ…

Image
ഈരയിൽക്കടവിൽ മാലിന്യം തള്ളാനെത്തുന്നവരെ ഒന്ന് സൂക്ഷച്ചോളൂ. നിങ്ങളെ കുടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്വാഡ് ഇനി രാത്രിയിൽ കാവലുണ്ടാകും; ഉടൻ തന്നെ ക്യാമറയും കണ്ണ് തുറക്കും : ഈരയിൽക്കടവിൽ ഊർജസ്വലരായി മാലിന്യം നീക്കി കോട്ടയം നഗരസഭ..

കനത്ത മഴയിൽ വെള്ളം കയറിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രം ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ വൃത്തിയാക്കി...

Image
കോട്ടയം ജില്ലയിലെ അയ്മനം ഫാമിലി ഹെൽത്ത് സെൻ്റർ വെള്ളപൊക്കത്തിൽ ചളി നിറഞ്ഞ് വൃത്തിഹീനമായത് ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ വൃത്തിയാക്കി. 

കോട്ടയം ചിങ്ങവനത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

Image
ചിങ്ങവനം എംസി റോഡിൽ ചിങ്ങവനത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (35) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം  റോഡിൽ നിന്നും നിന്നും എംസി  റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ, ബസുമായി ഇടിക്കുകയായിരുന്നു. ബസിൻ്റെ ടയർ യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.  

കോട്ടയം ജില്ലയില്‍ 3,4,5 തീയതികളില്‍ യെല്ലോ അലര്‍ട്ട്...

Image
ശക്തമായ മഴസാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 

പുതുക്കിയ വേഗപരിധി ഇന്നു മുതല്‍. ഇരുചക്രവാഹനങ്ങളുടെ വേഗം ഏതു റോഡിലും മണിക്കൂറില്‍ 60 കിലോമീറ്റർ...

Image
തിരുവനന്തപുരം സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒൻപത് സീറ്റില്‍ കുറഞ്ഞതും കൂടിയതുമായ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും വേഗപരിധിയില്‍ മാറ്റമുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍ എന്നത് 60 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 2014-നു ശേഷമാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും എഐ കാമറ സംവിധാനം പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്. 

പാലാ പള്ളി തിരുപ്പള്ളി. അന്തേവാസികള്‍ക്കും കന്യാസ്‌ത്രീകള്‍ക്കുമൊപ്പം ചുവടുവച്ച്‌ മന്ത്രി ഡോ. ആര്‍. ബിന്ദുവും...

Image
പാലാ പള്ളി തിരുപ്പള്ളി പാട്ടിനു അഗതി മന്ദിരം അന്തേവാസികള്‍ക്കും കന്യാസ്‌ത്രീകള്‍ക്കുമൊപ്പം ചുവടുവച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പ്‌ ഉദ്‌ഘാടനത്തിനു ശേഷമായിരുന്നു മന്ത്രിയുടെ ഡാന്‍സ്‌. ഗാനമേള ട്രൂപ്പിലെ ഗായകര്‍ പാടിയ ഗാനത്തിന്‌ ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍, കന്യാസ്‌ത്രീകള്‍ എന്നിവര്‍ക്കൊപ്പമാണു മന്ത്രി ചുവടുവച്ചത്‌. ഉദ്‌ഘാടനത്തിനു ശേഷം പുതിയ ട്രൂപ്പിലെ അംഗങ്ങള്‍ പാടിയ പാട്ടിനൊപ്പമാണ്‌ മന്ത്രിയുമെത്തിയത്‌. ആദ്യം കൈകൊട്ടി ആസ്വദിച്ച മന്ത്രിയെ കന്യാസ്‌ത്രീകള്‍ നൃത്തം ചവിട്ടാന്‍ ക്ഷണിക്കുകയും മടി കൂടാതെ മന്ത്രി എത്തുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിന്ദു, പാമ്ബാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അംഗങ്ങളായ ടി.എന്‍. ഗിരീഷ്‌ കുമാര്‍, ജെസി ഷാജന്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌ മോന്‍ മുണ്ടയ്‌ക്കല്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ഷാജി തുടങ്ങിയവര്‍ മന്ത്രിയുടെ ചുവടിനു താളം പിടിച്ചു.

കോട്ടയം ചങ്ങനാശ്ശേരിയില്‍ കഞ്ചാവുമായി നഴ്‌സ് അറസ്റ്റില്‍...

Image
ചങ്ങനാശ്ശേരിയില്‍ ഒരു കിലോ കഞ്ചാവുമായി നഴ്‌സായ യുവാവ് എക്സൈസ് പിടിയില്‍. തിരുവല്ല കവിയൂര്‍ വടശ്ശേരി മലയില്‍ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ജെ.എസ്. ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ പിടികൂടിയത്. കറുകച്ചാല്‍ ശാന്തിപുരം ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന്‍റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ചില്ലറ വില്‍പനക്കായി കൈവശം സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 1.070 കിലോഗ്രാം കഞ്ചാവ് പൊതിഞ്ഞ നിലയിലും 1300 രൂപയും മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തു. ബഹ്‌റൈനില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു മജേഷ്. മൂന്നുവര്‍ഷം മുമ്ബാണ് വിദേശത്തെ ജോലിനിര്‍ത്തി നാട്ടിലെത്തിയത്. തുടര്‍ന്ന് കഞ്ചാവ് ഉപയോഗത്തിലേക്കും വില്‍പനയിലേക്കും തിരിയുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു.