കോട്ടയം ജില്ലയില്‍ 3,4,5 തീയതികളില്‍ യെല്ലോ അലര്‍ട്ട്...


ശക്തമായ മഴസാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.