കേരളത്തിലെ 5-ാം വിമാനത്താവളം പത്തനംതിട്ടയില്‍. പത്തനംതിട്ട പറക്കും...



കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയില്‍ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദരിദ്രരില്ലാത്ത സംസ്‌ഥാനമായി നവംബര്‍ ഒന്നിനു പ്രഖ്യാപനം നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇലന്തൂരില്‍ നടന്ന അവലോകനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം വരുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും കൃത്യമായ സ്‌ഥലം അദ്ദേഹം പറഞ്ഞില്ല. നവകേരളം സങ്കല്‍പ്പമല്ലെന്നും വര്‍ത്തമാനകാലത്ത്‌ യാഥാര്‍ഥ്യമാക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ കേരളത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ സമസ്‌ത മേഖലകളിലും വികസനം ഉണ്ടായ കാലഘട്ടമാണ്‌ ഇതെന്ന്‌ തിരിച്ചറിയാനാകും. നാഷണല്‍ ഹൈവേ വികസനത്തില്‍ സംസ്‌ഥാനത്തിന്റെ പങ്ക്‌, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ഗെയില്‍ പൈപ്പ്‌ ലൈന്‍ തുടങ്ങി ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സംസ്‌ഥാനം ഒന്‍പതുവര്‍ഷംകൊണ്ട്‌ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓഖിയും നിപ്പയും പ്രളയവും കോവിഡും പോലെ പ്രതികൂല ഘടകങ്ങള്‍ ധാരാളം ഉണ്ടായെങ്കിലും അതിനെയൊക്കെയും ഒറ്റക്കെട്ടായി നേരിടാന്‍ കേരളത്തിനു സാധിച്ചു. പലപ്പോഴും കേന്ദ്രസഹായം കേരളത്തിനു ലഭിച്ചില്ല. സംസ്‌ഥാനം കടക്കെണിയിലാണെന്ന്‌ പറഞ്ഞു പരത്തുന്നത്‌ ശുദ്ധ വികസനവിരുദ്ധ പ്രചരണമാണ്‌. കണക്കുകള്‍ പരിശോധിച്ചാല്‍ 2025 മാര്‍ച്ച്‌ വരെയുള്ള സാമ്ബത്തിക വര്‍ഷത്തില്‍ മാത്യകാപരമായ ഇടപെടലുകളാണ്‌ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന്‌ വ്യക്‌തമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചവത്സര പദ്ധതിയുടെ ബദല്‍ നയം വിജയകരമായി നടപ്പിലാക്കിയ സംസ്‌ഥാനമാണ്‌ കേരളമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ മാത്യു ടി. തോമസ്‌, കെ.യു. ജനീഷ്‌ കുമാര്‍, പ്രമോദ്‌ നാരായണ്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.  

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...