കോട്ടയം മാന്നാനത്ത് വീടിനു പിന്നില്‍ പതിയിരുന്ന് മോഷണ സംഘം. കുറുവകളെന്നു നാട്ടുകാര്‍. കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരും. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പ്രദേശ വാസികളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍...



കോട്ടയം അതിരമ്ബുഴയില്‍ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയില്‍ നാട്. മാങ്ങാനത്ത് വീടിനു പിന്നില്‍ മോഷണ സംഘം പതുങ്ങിയിരിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതിനു പിന്നാലെ, ഇത് കുറുവകളാണെന്ന രീതിയില്‍ പ്രചാരണമുണ്ടായി.

ഇതോടെ നാട്ടുകാരും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്നു മാന്നാനം പ്രദേശത്ത് നിരീക്ഷണം നടത്തുകയാണ്. എന്നാല്‍, കുറുവകളുടെ മോഷണ രീതി വച്ച്‌ നോക്കുമ്ബോള്‍ ഇത്തരത്തില്‍ പതുങ്ങിയിരിക്കാറില്ലെന്നും, ഈ സമയത്ത് എത്താറില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. ഈ സാഹചര്യത്തില്‍ ക്യാമറയില്‍ പതിഞ്ഞതും, ഇപ്പോള്‍ മാങ്ങാനത്ത് കണ്ടതായി അഭ്യൂഹം പരക്കുന്നതും നാടന്‍ മോഷ്ടാക്കള്‍ തന്നെയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാര്‍.

മാന്നാനം കുട്ടിപ്പടിയ്ക്ക് സമീപം പഴയംപള്ളി സാബുവിന്റെ വീടിനോട് ചേര്‍ന്ന റബര്‍ ഷെഡിലാണ് മൂന്നു പേര്‍ പതുങ്ങിയിരിയ്ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരനായ പ്രവീണ്‍ ഇയാളെ കണ്ടതോടെ, വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കള്‍ അമലഗിരി ഭാഗത്തേയ്ക്കു പാഞ്ഞു പോയി.

നാട്ടുകാര്‍ പുറകെയോടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മാന്നാനം കുട്ടിപ്പടി ഭാഗത്തും മൂന്നു പേരെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്. അതിരമ്ബുഴ പഞ്ചായത്തിലെ തൃക്കയില്‍ ക്ഷേത്രത്തിനു സമീപത്തെ ആറു വീടുകളില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഈ വീടുകളിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

അടിവസ്ത്രം മാത്രം ധരിച്ച്‌, കയ്യില്‍ മാരകായുധങ്ങളുമായി എത്തുന്ന മോഷ്ടാക്കളുടെ വീഡിയോയാണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് മോഷണത്തിനായി എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം ശക്തമായത്. ഇവര്‍ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയും പഞ്ഞിരുന്നു. ഇതിനു പിന്നാലെ, പ്രദേശത്ത് അതിരമ്ബുഴ പഞ്ചായത്ത് അധികൃതരും, പൊലീസും മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു.

ഇതോടെ നാട്ടുകാരും ഭീതിയിലായി. അതിരമ്ബുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിര്‍, പൈമറ്റത്തില്‍ ഇക്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...