റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മകനൊപ്പം യാത്ര ചെയ്തിരുന്ന അമ്മ റോഡിലേക്ക് തെറിച്ചുവീണു. ദാരുണാന്ത്യം...


കോഴിക്കോട് കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും സിന്ധു റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കക്കട്ടിലിന് സമീപം നിട്ടൂരില്‍ വെച്ചായിരുന്നു അപകടം.


റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ സിന്ധു വാഹനത്തില്‍ നിന്ന് തെറിച്ച റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സിന്ധുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തുട ർ നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്(മര്‍ച്ചന്റ് നേവി), അദ്വൈത് (എറണാകുളം)...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...