ശബരിമല സ്വര്‍ണ മോഷണം. തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍...
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. പിന്നാലെയാണ് അറസ്റ്റ്.