ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്ബരയിലൂടെ പ്രശസ്തനായ മുൻഷി ഹരി എന്ന, എൻ.എസ്. ഹരീന്ദ്രകുമാർ അന്തരിച്ചു...


മുൻഷി ഹരി അന്തരിച്ചു, വിട പറഞ്ഞത് മുൻഷി പരമ്ബരയിലൂടെ ശ്രദ്ധേയനായ നടൻ. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോട്ടുള്ള വീട്ടിലേക്ക് നടന്നുപോകവെ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുൻഷി പരമ്ബരയിലെ മൊട്ട എന്ന കഥാപാത്രമാണ് ഹരീന്ദ്രകുമാറിനെ പ്രശസ്തനാക്കിയത്. ഈ കഥാപാത്രത്തിന് വേണ്ടി 18 വർഷത്തോളം അദ്ദേഹം തല മുണ്ഡനം ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അവാർഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു ഹരി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...