കെഎസ്‌ആര്‍ടിസി ബസ് ആംബുലന്‍സായി. വിജയന്‍ ജീവിതത്തിലേക്ക് മടങ്ങി...
തൊടുപുഴ- കോട്ടയം സര്വീസ് നടത്തുന്ന കെഎസ്‌ആര്ടിസി ബസില്‍ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ബസ് ഏറ്റുമാനൂര് ടൗണിലേക്ക് എത്താറായപ്പോഴാണ് ഒരു യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കണ്ടക്ടറായ രൂപേഷിന്റെ ശ്രദ്ധയില്പ്പെടുന്നത്. യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയില് എത്രയും വേഗം ബസ് എത്തിക്കാന് നിര്ദേശിക്കുകയായിരുന്നു.
യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന് അല്-അസര് മെഡിക്കല് കോളജിലെ നഴ്സ് ലക്ഷ്മിയും സഹായത്തിനെത്തി. സഹയാത്രികയും ലക്ഷ്മിയും ചേര്ന്ന് സിപിആര് നല്കി. ഏറ്റുമാനൂര് ടൗണിലെ ബ്ലോക്ക് മറികടന്ന് ഡ്രൈവര് പ്രദീപ് ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. നിമിഷനേരത്തില് വിജയനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയില് ഹൃദയാഘാതത്തിന്റെ ചെറിയ ലക്ഷണങ്ങള് കണ്ടതിനെത്തുടര്ന്ന് വിജയനെ ഐസിയുവിലേക്ക് മാറ്റി. കണ്ടക്ടറായ ആര്. രൂപേഷ്, ഡ്രൈവര് കെ.ആര്. പ്രദീപ് എന്നിവര് പാലാ ഡിപ്പോയുടെ ആര്പിസി 636 നമ്ബര് ബസിലെ ജീവനക്കാരാണ്. ഒരു ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തില് ബസും യാത്രക്കാരും കോട്ടയത്തേക്ക് യാത്ര തുടര്ന്നു...