ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം തെറിച്ചു. മത്സരിക്കുന്നതിനും ആയോഗ്യത. കേരള ചരിത്രത്തില്‍ ആദ്യം...
തൊണ്ടി മുതല്‍ തിരിമറി കേസില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് നിന്നും ആയോഗ്യനായി. രണ്ട് വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ആയോഗ്യനാക്കണം എന്നാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്. മൂന്ന് വര്‍ഷത്തെ ലഭിച്ചതോടെ ആന്റണി രാജു ആയോഗ്യനായി. നിയമസഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.
ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ ഈ ശിക്ഷ വലിയ വെല്ലുവിളിയാണ്. ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ആന്റണി രാജുവിന് അയോഗ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയം ആയതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. സീറ്റ് ഉറപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ ആന്റണി രാജു തുടങ്ങിയിരുന്നു. അതിനിടയിലാണ് തൊണ്ടി മുതല്‍ തിരിമറികേസ് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഇടതു മുന്നണിക്കും വലിയ തിരിച്ചടിയാണ് തൊണ്ടി മുതല്‍ കേസിലെ ശിക്ഷാ വിധി. ചെറിയ ഘടകക്ഷിയുടെ പ്രതിനിധിയാണെങ്കിലും തെക്കന്‍ കേരളത്തിലെ മുന്നണിയുടെ പ്രധാന നേതാവാണ് ആന്റണി രാജു. സിപിഎം പ്രതി സ്ഥാനത്ത് എത്തുന്ന വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം വലിയ പ്രതിരോധം ഉയര്‍ത്തിയ നേതാവാണ് ആന്റണി രാജു. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിന് പോലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്...