ഗതാഗതക്കുരുക്കില്‍ കോട്ടയം നഗരം...


ഗതാഗതക്കുരുക്കില്‍ കോട്ടയം നഗരം. വീതിയില്ലാത്ത റോഡുകളും നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ട്രാഫിക് നിയമങ്ങള് പാലിക്കാതെയാണ് സിഗ്നല് ലൈറ്റുകള്ക്കു സമീപത്തു പോലും വാഹനങ്ങള് ഓടിക്കുന്നത്. കെകെ റോഡിലും പുതുപ്പള്ളി റോഡിലും ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴിയിലെ സിഗ്നലില്‍ എത്തുന്പോള്‍ മുന്നോട്ടു പോകാനാവാതെ കുരുങ്ങുന്നു. കുരുക്കില്‍ അകപ്പെടുന്ന ചില നിയമം പാലിക്കാതെ ഓവര്ടേക്ക് ചെയ്യുന്നതോടെ കുരുക്ക് രൂക്ഷമാകുന്നു. ഇതു പലപ്പോഴും അപകടങ്ങള്ക്കു വഴിവയ്ക്കുന്നു.


കുരുക്കില്പ്പെടുന്ന സ്ഥലങ്ങളില് ബസുകളടക്കം ഓവര്ടേക്ക് ചെയ്യുന്പോള്‍ എതിര്ദിശയില്നിന്നു വരുന്ന വാഹനങ്ങളും കുരുക്കില്പ്പെടുന്നു. ഇത് ഇരുവശങ്ങളിലേക്കും കുരുക്ക് രൂക്ഷമാക്കുന്നു. പുതുപ്പള്ളി റോഡിലും ഇതു പതിവാണ്. കെകെ റോഡില്‍ കളത്തിപ്പടിവരെയും പുതുപ്പള്ളി റോഡില്‍ മാങ്ങാനം കുരിശു വരെയും നീളുന്ന വാഹനങ്ങളുടെ നീണ്ടനിര യാത്രക്കാരെ വലയ്ക്കുന്നത് കുറച്ചൊന്നുമല്ല. ഈ രണ്ടു റോഡുകള്‍ക്കും പുറമേയാണ് ദേവലോകം റോഡിലൂടെയും ഇറഞ്ഞാല്‍ റോഡിലൂടെയും വരുന്ന വാഹനങ്ങള്‍.

കഞ്ഞിക്കുഴി മുതല്‍ കളക്ടറേറ്റ് വരെയുള്ള ഭാഗത്തെ റോഡില്‍ ട്രാക്കുകളുടെ എണ്ണം വർധിപ്പിച്ച്‌ കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുകയാണെങ്കില് കുരുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഒപ്പം, റോഡരികിലെ അനധികൃത പാർക്കിംഗും വഴി വാണിഭങ്ങളും തടയുകയും വേണം. ബസേലിയോസ് കോളജ് ജംഗ്ഷനില്‍ റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ ബാഹുല്യവും ഇത്തരത്തില് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

എംസി റോഡില്‍ പുളിമൂട് ജംഗ്ഷൻ വരെ വലിയ കുഴപ്പമില്ലാതെ വാഹനങ്ങള്‍ എത്തുമെങ്കിലും പിന്നീട് മുന്നോട്ടു പോകാനാവില്ല. ഇവിടെയും റോഡില്‍ കൂടുതല്‍ ട്രാക്കുകളും ഡൈവേർഷനുകളും ഏർപ്പെടുത്തുകയും റോഡരികിലെ പാർക്കിംഗ് നിരോധിക്കുകയും വേണം.

ബസുകള്‍ ശാസ്ത്രി റോഡിലെ ബസ് ബേയില്‍ നിര്ത്തി യാത്രക്കാരെ കയറ്റുകയാണെങ്കില് അവിടുത്തെ കുരുക്കിന് പരിഹാരമാകും. മിക്കപ്പോഴും വെയ്റ്റിംഗ് ഷെഡില്‍ എത്തുന്നതിനു മുമ്ബേ ബസുകള് നിര്ത്തുന്നത് പിന്നില് വരുന്ന വാഹനങ്ങള്‍ക്ക് ഗതാഗതതടസമുണ്ടാക്കുന്നു. നഗരത്തില്നിന്നു പോകുന്ന ഇതരവാഹനങ്ങള്ക്ക് പരിഗണന നല്കി കടത്തിവിട്ടാല്‍ നഗരത്തിലെ കുരുക്ക് ഒഴിവാക്കാനാകുമെന്ന് നഗരവാസികള് പറയുന്നു.

നഗരമധ്യത്തില്‍ കൂടുതല്‍ പാർക്കിംഗ് സൗകര്യങ്ങളും നടപ്പാതയുമൊരുക്കി നഗരസഭയും റോഡിലെ ട്രാഫിക് സുഗമമാക്കാൻ കൂടുതല്‍ ട്രാക്കുകളടക്കം ഒരുക്കി പൊതുമരാമത്ത് വകുപ്പും ട്രാഫിക് നിയമങ്ങള്‍ പാലിച്ച്‌ ജനങ്ങളും സഹകരിച്ചാല്‍ നഗരത്തില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് വലിയൊരളവുവരെ പരിഹാരമാകും. കുരുക്കിന്റെ കുടുക്കഴിക്കാൻ അതേമാർഗമുള്ളൂ, കുന്നിൻമുകളിലെ ഇടുങ്ങിയ നഗരത്തിന്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...