മണിമലയില്‍ ചരിത്രപ്രസിദ്ധ തിരുനാള്‍ പ്രദക്ഷിണം ഇന്ന്...


ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കൻമാരുടെ തിരുനാളിനോടനുബന്ധിച്ച്‌ നടത്തുന്ന ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം ഇന്നു വൈകുന്നേരം. രാത്രി ഏഴിന് കറിക്കാട്ടൂര് കപ്പേളയില്നിന്നാരംഭിക്കുന്ന പ്രദക്ഷിണം മണിമല ടൗണ് ചുറ്റി പള്ളിയിലെത്തിച്ചേരും. 

പ്രദക്ഷിണം പള്ളിയിലെത്തുമ്ബോള് നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണി ഈശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില് ദിവ്യപൈതലിനെ കണ്ടു സ്വര്ണം, മീറ, കുന്തിരിക്കം എന്നിവ സമര്പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില് കാഴ്ചവയ്പ്പും നടത്തും. മുത്തുക്കുടകളേന്തി ആയിരങ്ങള് പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെതന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്ഡ് മേളവും വര്ണാഭമാക്കും. മണിമലക്കാരുടെ ഒത്തുചേരലിന്റെ ദിനം കൂടിയാണ് ഇന്ന്. വിദേശങ്ങളിലും കേരളത്തിനു പുറത്തും ഇന്ത്യയില് വിവിധ സ്ഥലങ്ങളിലുള്ളവരും കേരളത്തിനകത്തുതന്നെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയവരും മണിമലയില് ഇന്ന് ഒരുമിച്ചുകൂടും. വികാരി ഫാ. ഏബ്രഹാം തയ്യില്‍നെടുംപറന്പില്‍, അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയില്‍, കൈക്കാരൻമാർ എന്നിവർ നേതൃത്വം നല്‍കും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...