കോട്ടയം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. പുല്ലരിക്കുന്ന് സ്വദേശിയുടെ പക്കല്‍ നിന്നു പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സംശയിച്ച് എക്‌സൈസ്...
കോട്ടയം നഗരത്തില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുല്ലരിക്കുന്ന് സ്വദേശി അമല്‍വിനയചന്ദ്രന്‍ (25) നെയാണ് എക്‌സൈസ് പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു കഞ്ചാവ് കൈമാറുന്നതിനായി ഇയാള്‍ രാത്രികാലങ്ങളി നഗര പരിസരങ്ങളില്‍ വരുക പതിവായിരുന്നു. എക്‌സൈസ് ഇയാളെ നിരീക്ഷിക്കുകയും വന്‍തോതില്‍ കഞ്ചാവ് മായി എത്തുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു...