തൊഴിലുറപ്പ് തൊഴിലാളികള്‍ പായസം കുടിക്കാൻ ക്ഷേത്രത്തിലെത്തി. അച്ഛനും മകള്‍ക്കും പുതുജീവൻ നല്‍കി നാട്ടിലെ താരങ്ങളായി...


ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിച്ചത് രണ്ട് ജീവൻ. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേർന്നാണ് ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന അച്ഛനെയും 12 വയസുകാരിയായ മകളെയും രക്ഷിച്ചത്.


ക്ഷേത്രത്തിലെ പായസം കുടിച്ചിട്ട് പോകാമെന്നു പൂജാരി പറഞ്ഞപ്പോള്‍ ആ സമയത്തിന് രണ്ടു ജീവന്റെ വിലയുണ്ടെന്നു പ്രസീതയും ഇന്ദിരയും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. പായസം കുടിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തില്‍ ഒരു പെണ്‍കുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളം ലക്ഷ്യമാക്കി ഓടി. ഈ സമയം കുളത്തില്‍ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. പിന്നാലെ ഇന്ദിരയും ഓടി ക്ഷേത്രക്കുളത്തിലേക്ക്‌ ഓടിയെത്തി.

ബംഗളുരുവില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അച്ഛനും 12 വയസുകാരി മകളും. ക്ഷേത്രത്തിലേക്ക് പോകുമ്ബോള്‍ നാട്ടിലെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ടു വയസുകാരിയാണ് ആദ്യം കുളത്തില്‍ ഇറങ്ങിയത്. വലിയ കുളമായതിനാല്‍ മുങ്ങിപ്പോയി. ഇത് കണ്ട ഉടനെ പെണ്‍കുട്ടിയുടെ പിതാവ് വെള്ളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെ ഉള്ളവർക്കും കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഈ സമയത്താണ് രണ്ടാമത്തെ സൈറ്റിലേക്ക് പോകുന്നതിനു മുന്നേ തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തില്‍ എത്തുന്നത്. പ്രാർത്ഥന കഴിഞ്ഞപ്പോള്‍ പൂജാരി പായസവുമായി എത്തി. പായസം കുടിക്കുന്നതിനു ഇതിനിടയിലാണ് പ്രസീത മുങ്ങി താഴുന്ന കുട്ടിയെ കാണുന്നത്. നീന്തല്‍ നന്നായി അറിയാവുന്ന പ്രസീത കുളത്തിന്റെ പടവുകളിലൂടെ വെള്ളത്തില്‍ ഇറങ്ങി കുട്ടിയുടെ അടുത്തെത്തി.ആദ്യം പിടിച്ചെങ്കിലും വഴുതിപ്പോയെന്നു പ്രസീത ഓർക്കുന്നു. രണ്ടാമത്തെ പിടിയില്‍ കുട്ടിയെ മാറോടു ചേർത്ത് പിടിച്ചു കരയില്‍ എത്തിച്ചു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലെന്നു പ്രസീത പറഞ്ഞു. ഇന്ദിരയും സഹായത്തിനു ഉണ്ടായിരുന്നു. ബഹളം കേട്ട് പ്രദേശവാസി ചന്ദ്രശേഖരനും ഓടിയെത്തി എത്തി. പെണ്‍കുട്ടിയുടെ പിതാവിന് ഇന്ദിരയും ചന്ദ്രശേഖരനും നീട്ടിയ ഓല കച്ചിത്തുരുമ്ബായി. അതില്‍ പിടിച്ച്‌ ഇദ്ദേഹവും ജീവിതത്തിലേക്കു തിരിച്ചു കയറി. രണ്ടു ജീവൻ രക്ഷിച്ചതോടെ മൂന്നുപേരും നാട്ടിലെ താരങ്ങളായി മാറി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...