പണത്തിനായി 16 കാരിയെ സെക്സ് റാക്കറ്റിന് വിറ്റു, ആറുദിവസത്തിനിടെ പീഡിപ്പിച്ചത് 10 പേര്‍, പിതാവും മുത്തശ്ശിയും അറസ്റ്റില്‍...


ചിക്കമഗളൂരുവിലെ കടൂർ താലൂക്കിലെ ബിരൂർ ഹോബ്ലിയില്‍ 16-കാരിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റ സംഭവത്തില്‍ പിതാവും മുത്തശ്ശിയുമടക്കം മൂന്നുപേർ അറസ്റ്റില്‍. അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന എന്നിവർ പണത്തിനായി ഭരത് ഷെട്ടി എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു.


തുടർന്ന് ഭരത് ഷെട്ടി പെണ്‍കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയെ ആറുദിവസത്തിനിടെ പത്തുപേർ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂരുവില്‍നിന്ന് സ്വന്തം നാട്ടിലെത്തി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു അമ്മാവൻ കുട്ടിയെയുംകൂട്ടി ബിരൂർ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടർന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്ന, ഭരത് ഷെട്ടി എന്നിവരെ അറസ്റ്റുചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...