കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു. മരിച്ചത് പാറയ്ക്കൽക്കടവ് സ്വദേശികൾ...




പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം. 
മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് പാടശേഖരത്തിൽ വള്ളം മുങ്ങി മരിച്ചത്.  കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. 
ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ പ്രദേശത്തെ പാടശേഖരങ്ങളിൽ വെള്ളം കയറി കിടക്കുകയായിരുന്നു. 
ഇവിടെ ചൂണ്ടയിടുന്നതിനായാണ് മൂന്നംഗ സംഘം വള്ളത്തിൽ എത്തിയത്. ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. 
നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു. 
രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. 
എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...