ചങ്ങനാശേരിയിൽ സ്കൂള്‍ കോളജ് പരിസരത്ത് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി...


സ്കൂള്‍, കോളജ് പരിസരത്ത് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. പത്ത് കിലോ കഞ്ചാവ് എത്തിച്ചത് ഒഡീഷയില്‍ നിന്ന്. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. ചങ്ങനാശേരിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാരോണി (40) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്നും 10 കിലോ കഞ്ചാവുമായി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കുന്നതിനായാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.

ചങ്ങനാശ്ശേരിയിലും പരിസരപ്രദേശത്തും വ്യാപകമായി ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് ദിവസങ്ങളോളമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയാണ് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലായത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...