എംവിഡി ഇതൊന്നും കാണുന്നില്ലേ ? തിരക്കേറിയ നടുറോഡില്‍ രേണുവിന്റെ പ്രണയ റീലിന് വ്യാപക വിമര്‍ശനം. ബൈക്ക് യാത്രികര്‍ ഇടഞ്ഞതോടെ ദാസേട്ടനൊപ്പമുള്ള ഷൂട്ടിംഗ് നിര്‍ത്തി...



അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയാകുന്നത്. സുധിയുടെ മരണത്തിന് ശേഷം അഭിനയ രംഗത്ത് രേണു സജീവമാണ്. എന്നാല്‍ രേണുവിന്റെ ചില റീലുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.

സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട് എന്ന ദാസ് കോഴിക്കോടുമൊത്തുളള റീലുകള്‍ പുറത്ത് വന്നതോടെ രേണുവിന് നേരെയുളള ആക്രമണം കടുത്തു. ഏറ്റവും ഒടുവില്‍ വിമര്‍ശനമേറ്റ് വാങ്ങുന്നത് ഇരുവരുടേയും റീല്‍സ് ചിത്രീകരണ വിഡിയോ ആണ്. രേണുവും ദാസേട്ടന്‍ കോഴിക്കോടും തിരക്ക ഉളള റോഡിന് നടുവില്‍ ഒരു പ്രണയഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വിഡിയോയിലുളളത്. സമീപത്ത് കൂടി വാഹനങ്ങള്‍ പോകുന്നത് കാണാം. അതുവഴി ബൈക്കില്‍ പോയ രണ്ട് പേര്‍ ഇവരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം.

ഇതോടെ രണ്ട് പേരും ഡാന്‍സ് നിര്‍ത്തി റോഡിന് അരികിലേക്ക് മാറുകയായിരുന്നു. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയും അപകടമുണ്ടാക്കുന്ന തരത്തിലും റീല്‍സ് ചിത്രീകരണം നടത്തിയതിന് രേണുവിനും ദാസേട്ടന്‍ കോഴിക്കോടിനും എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എംവിഡി ഇതൊന്നും കാണുന്നില്ലെ, സുധിക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ, റീല്‍സ് കോപ്രായമാണ് ഇവിടെ കാണിക്കുന്നത്, എന്നിങ്ങനെ പോകുന്നു സൈബറിടത്തെ വിമര്‍ശനം.

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവച്ചു തുടങ്ങിയത്. രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.ഇപ്പോള്‍ അഭിനയത്തില്‍‌ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...