അരമണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട്. കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കും...



ജില്ലയിലെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനംചെയ്യും. മൂന്ന് ഘട്ടമായി രേഖകള്‍ പരിശോധിച്ച്‌ മുപ്പതുമിനിറ്റില്‍ പാസ്‌പോര്‍ട്ട് ലഭിക്കുംവിധമാണ് ക്രമീകരണം. ഒമ്ബതുകോടി രൂപ ചെലവഴിച്ച ആധുനിക സേവാകേന്ദ്രത്തിന്റെ പണി നിര്‍വഹിച്ചത് ചെന്നൈ കേന്ദ്രീകരിച്ചുള്ള കന്പനിയാണ്.

കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്‌ള്യു.ഡി. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പുതിയ സേവാകേന്ദ്രം. വാഹനപാര്‍ക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകള്‍, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടര്‍, ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകള്‍. 2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ആലപ്പുഴ, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, ആലുവ എന്നിവിടങ്ങളിലേക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാറ്റിയിരുന്നു. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...