വേമ്ബനാട്ടു കായലിന്റെ സ്വന്തം രാജപ്പന് റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാനും അവസരം...



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിലുടെ പ്രശസ്തനായ വേമ്ബനാട്ടു കായലിന്റെ സ്വന്തം രാജപ്പന് റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം. ഡല്‍ഹിയിലെത്തുന്ന രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണാനും അവസരം ലഭിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായാണ് പ്രധാനമന്ത്രി രാജപ്പനെ വിശേഷിപ്പിച്ചത്.

കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്ത് മഞ്ചാടിക്കരി സ്വദേശിയായ രാജപ്പൻ തന്റെ കുഞ്ഞ് വള്ളത്തില്‍ സഞ്ചരിച്ചു വേമ്ബനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ കൂടുതലൊന്നും ആഗ്രഹിക്കാതെയാണ് ദിനവും വേമ്ബനാട്ട് കായലില്‍ തന്റെ വളളവുമായി ഇറങ്ങുന്നത്.

മൻകി ബാത്തിലൂടെ ശ്രദ്ധേ നേടിയതൊടെ രാജപ്പനെ തേടി സഹായങ്ങള്‍ എത്തി. വീടും വള്ളവും ഉള്‍പ്പടെ നിരവധി സഹായങ്ങള്‍ ലഭിച്ചു. മുൻ പഞ്ചായത്ത് അംഗം അഡ്വ. ജോഷി ചീപ്പുങ്കലിന് ഒപ്പമാണ് രാജപ്പൻ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...