കെവൈസി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കാത്തവ പ്രവര്‍ത്തനരഹിതമാകും. ഫെബ്രുവരി ഒന്ന് മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം...


ഫെബ്രുവരി 1 മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്‌റ്റിക്കര്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്.കെവൈസി വെരിഫിക്കേഷൻ പൂര്‍ത്തീകരിക്കാത്ത ഫാസ്‌ടാഗുകള്‍ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവര്‍ത്തനരഹിതമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ ഒരു വാഹനത്തില്‍ തന്നെ ഒന്നിലേറെ ഫാസ്‌ടാഗുകള്‍ ഒട്ടിക്കുന്നുണ്ട്. ഇതു പലപ്പോഴും 2 തവണ ടോള്‍ പിരിവിനും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇനി മുതല്‍ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്‌ടാഗുകളുണ്ടെങ്കില്‍ ഡീആക്ടീവേറ്റ് ചെയ്യാൻ ടോള്‍ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.2024 ജനുവരി 31-ന് ശേഷം മുമ്ബത്തെ ടാഗുകള്‍ നിര്‍ജ്ജീവമാക്കപ്പെടും പിന്നീട് ഏറ്റവും പുതിയ ഫാസ്‌ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. കൂടുതല്‍ സഹായത്തിനോ ചോദ്യങ്ങള്‍ക്കോ ഫാസ്‌ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളുമായോ ബന്ധപ്പെട്ട ഇഷ്യൂവര്‍ ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറുമായോ ബന്ധപ്പെടാം.ഒരു പ്രത്യേക വാഹനത്തിന് ഒന്നിലധികം ഫാസ്‌ടാഗുകള്‍ നല്‍കിയെന്നും ആര്‍ബിഐയുടെ ഉത്തരവ് ലംഘിച്ച്‌ കെവൈസി ഇല്ലാതെ ഫാസ്‌ടാഗുകള്‍ നല്‍കുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ നീക്കവുമായി എൻഎച്ച്‌എഐ എത്തിയത്.മാത്രമല്ല ഫാസ്‌ടാഗുകള്‍ ചിലപ്പോള്‍ വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനില്‍ മനഃപൂര്‍വ്വം സ്ഥാപിക്കാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലതാമസമുണ്ടാകുകയും സഹ ദേശീയപാത ഉപയോക്താക്കള്‍ക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തടയുകയെന്നതാണ് എൻഎച്ച്‌എഐയുടെ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്‌റ്റിക്കര്‍ എന്ന് തീരുമാനിച്ചത്...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...